Popular Posts

Wednesday, March 11, 2015

രക്തരക്ഷസുകളേ നിങ്ങൾക്ക് വിട!!!!

ജീവിതത്തിൽ ഇന്നോളം ഒരു മതത്തേയും  ഞാൻ  നിന്ദിച്ചിട്ടില്ല  കാരണം എല്ലാ മതത്തിലും  ഞാൻ ദൈവത്തെ കാണുന്നു, ഓരോ മതവും ദൈവത്തിലെക്കെത്തുന്ന ഓരോ  വഴികളാണ്, ഏതു വഴിയെ പോയാലും  നാമെത്തുന്നത്  ഒരിടത്താണ്, നമ്മൾ  സന്ജരിച്ചു  നോക്കാത്ത വഴിയെ  നമുക്കെങ്ങനെ  കുറ്റം  പറയാൻ സാധിക്കും.

കഴിവുകളിൽ  അഹങ്ങരിക്കാതെ സൃഷ്ടാവിനെ ഓർക്കാൻ മനുഷ്യനാൽ നിര്മിക്കപ്പെട്ട  ഒരു മാധ്യമമാണ്  മതം. മറ്റു  മതത്തെ  നിന്ദിക്കുന്നവന്  ഒരിക്കലും  ഒരുമതത്തിന്റെയും  വക്താവാകാൻ  അതികാരമില്ല.
എന്റെ  മതം എന്റെ  സംസ്കാരം ആയാണ്  ഞാൻ. കാണുന്നത്. എന്റെ സംസ്കാരം  സ്നേഹമാണ്, സഹജീവികളെ  സ്നേഹിക്കാനാണ് എന്റെ മതം പഠിപ്പിക്കുന്നത്‌, ഹിന്ദുവിനെയോ  ക്രിസ്ത്യാനിയേയോ, മുസ്ലീമിനേയോ  സ്നേഹിക്കാനോ വെറുക്കാനോ  പഠിപ്പിക്കുന്നില്ല.


മതത്തിന്റെ  പേരിൽ സംസ്കാരിക്കുന്നവരെ കാണുമ്പോൾ, ആട്ടിൻകൂട്ടങ്ങളെ തമ്മിലടിപ്പിക്കുന്ന  ചെനായയെ ആണ് ഓർമ്മവരുന്നത്‌. അവരെ പൊതുസമൂഹത്തിൽ ചെനായയെന്നു  വിളിക്കാനുള്ള  ദൈര്യമാണ്  നമുക്ക്  വേണ്ടത്.

മതസ്പർധ വളർത്തുന്നത് തടയാൻ  കഴിയുന്ന  മാദ്യമങ്ങളും സ്വയം  ചതിക്കുന്നു  . സ്വർഗത്തേക്കാൾ  സുന്ദരമായ ഈ ജീവിതത്തെ  ആസ്വതിക്കൂ, മതവും രാജ്യവും ഭാഷയും  മൂലമുള്ള  അതിർവരമ്പുകൾ  തീർത്ത്  എനിക്കൊരു സൌഹൃതത്ത്തിന്റെയും  ആവശ്യമില്ല. നിങ്ങള്ക്ക്  പോകാം!!!!

ബീഫ്  നിരോദിച്ച  നിയമം  ആഘോഷിക്കുന്ന  മാദ്യമങ്ങളെ, നിങ്ങളാണ്  എന്നെക്കൊണ്ട്  ഇതെഴുതിച്ച്ചത്, മൂന്ന്  മതക്കാരെയും  വിളിച്ചിരിത്തി  നിയമത്തിന്റെ  നൂലാമാലകൾ  ചർച്ച ചെയ്യുന്ന  നിങ്ങളുടെ  ഉദ്ദേശം എന്താണ് ....  

പണ്ട്  വയലാർ പാടിയപോലെ... 'സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ  സ്നേഹിച്ചിടാതൊരു  തത്ത്വശാസ്ത്രത്തെയും ....'   

ഇത്  തന്നെയാണ്  എന്റെ  മനസും - ദീപക്ക് .

No comments:

Post a Comment