Popular Posts

Monday, February 20, 2012

ചങാതിയുടെ വില


ഞാന് ഒരു കഥ പറയാം,കുറച്ചു വര്ഷങള്ക്കുമുംബ് ഒരു സെമിനാറില് വച്ചു എന്റെ ഡയരക്ടര് പരഞത് തന്നതാണ് ഇഈ കഥ.ചെറിയ ചെറിയ കാര്യങള്ക്കു പിണങുന്ന കാലഘട്ടത്തില് ഇത്തിനു എന്തെങ്കിലും സ്വാതീനം ചെലുത്താന് കഴിയും എന്നെനിക്കുറപ്പുന്ട്,എന്ടെ ചിന്തകള്ക്കു തന്നെ ഒരുപാട് മാറ്റങള് ചെലുത്താന് എനിക്കു ഇതുകൊന്ട് സാധിച്ചിട്ടുന്ട്.

ഇതിലെ നായകനെ നമുക്കു രാജു എന്നു വിലിക്കാം,അച്ചനും അമ്മക്കും കൂടി ഒരെ ഒരു മകന്,അവരുടെ ഇഷ്ടത്തിനൊത്ത് ഒരു കുറ്വുകളുമില്ലാതെ സുഘമായി ജീവിച്ചു പോന്നു,ബാഗ്ലൂരിലെ നാഗരികസംസ്കരത്തില് ജീവിചതിനാലാവാം ആരൊടും ഒന്നിനോടും അവനു ഒരു ആത്മാത്ഥത്യുമില്ലയിരുന്നു,എങ്കിലും അവന്ടെ കാര്യങളില് അവന് തികഞ ശ്രധാലുവായിരുന്നു,അതുകൊന്ട് തന്നെ അച്ചനമ്മമാരുടെ വാത്സല്യ പുത്രന് ആയിരുന്നു അവന്,ഉന്നത വിജയത്തോടെ എഞിനിയിരിങും പാസായി,അവിടെത്തന്നെ ഒരു ഭഹുരാഷ്ട്ര കംബനിയില് ഉയര്ന്ന ശംബളത്തോടെ ജ്ജൊലിയും ലഭിച്ചു.പുതിയ പുതിയ ജീവിതാഭിലാഷങല് നിറവെറ്റാനുള്ള ബന്തപ്പാടില് നാടും,നാട്ട് കാരും അവര്ക്കു തികച്ചും അന്യമായിരുന്നു.


തികച്ചും യാദൃശികമായി ഒരു മീറ്റിങില് ഇരിക്കുംബൊളാണ് അവനു ബോധക്ഷയം ഉന്ടാവുന്നത്,എല്ലവരും കൂടി അവനെ ആശുപത്രിയിലെക്കു കൊന്ടുപോയി,വിവിത ടെസ്റ്റുകള്ക്കൊടുവില് ഡോക്ടര് വിധിയെഴുതി ബ്ലഡ് ക്യാന്സര് എന്ന ഓമനപ്പേരുള്ള രക്താര്ബുതം,പ്രാരംബഘട്ടമായതിനാല് 50 ശദമാനംചാന്സ് ഉന്ടെന്നു ഡോക്ടര് എല്ലാവരേയും ആശ്വസിപ്പിച്ചു.ആരുടേയൊ ശക്തമായ അഭിപ്രായത്തെതുടര്ന്നു അവനെ നഗരാതിര്ത്തിയിലുള്ള തിരുവനന്തപുരത്തെ റീജിനല് ക്യാന്സര് സെന്ടറില് പ്രവേശിപ്പിച്ചു.എല്ലാ രേഘകളും പരിശോദിച്ചു അവനെ തീവ്രപരിചരണവിഭാഗത്തില് പ്രവേശിപ്പിച്ചു.

രന്ട് കട്ടിലുകളുള്ള മുറിയിലെ ജനാലയോട് ചേര്ന്നുള്ള കട്ടിലില് അതീവ ഗുരുതരാവസ്തയില് ഒരു രോഗി കൂടെ ഉന്ടായിരുന്നു,ജീവിതത്തില് ഒരു പ്രതിസന്ദിപോലും അനുഭവിചിട്ടില്ലാത്ത അവനു കിടപ്പു വളരെ അസഹ്യമായിരുന്നു,എന്നാല് ചിരിച്ചുകൊന്ട് മരണം കാത്തു കിടന്നിരുന്ന ആമനുഷ്യന് എപ്പോളും പുറത്തെക്കു നൊക്കി പുഞിരിക്കുംബ്ബൊള് രാജുവിനു വല്ലാത്ത അസൊസ്തമായിറുന്നു.മാനസികമായും ശാരീരികമായും ആകെ തളര്ന്ന അവന് ഒരു അശ്വാസത്തിനായി പലപ്പൊളും കട്ടിലിനായി ഡോക്ടറോട് കെണു.എന്നാല് ഏപ്പൊള് വേണമെങ്കിലും മരിക്കാവുന്ന മനുഷ്യനെ അവിടെ നിന്നു മാറ്റി ഒരു റിസ്ക് എദുക്കുവാന് ഡോക്ടര് തയ്യാര് അല്ലായിരുന്നു,അദ്ദേഹം മരിചതിനുശേഷം കട്ടിലിലെക്ക് മാറ്റാമെന്ന ഉറപ്പുകൂടി കൊടുത്തു,അതിനു ശേഷം അവന്ടെ ശ്രദ്ദ അയ്യാള് എപ്പൊ മരിക്കും എന്നായിരുന്നു,അയ്യാളാകട്ടെ അവനെ അയാള് കാണുന്ന പുറത്തെ വിശേഷങള് അവനു വിവരിച്ചു കൊണ്ടിരുന്നു,പൂംബാറ്റയുടെ പൂവിനോടുള്ള പ്രണയവും,കിളികളുടെ തല്ലുകൂടലും,കാറ്റിനോടൊപ്പം നൃത്തം വക്കുന്ന മരങളുടെ മനൊഹരിതയും അവനു തികച്ചും പുതിയ അറിവുകളായിരുന്നു,വളരെ കാവ്യാത്മകമായ രീതിയില് തന്നെ അയാള് അവനു വിവരിച്ചു കൊടുത്തു.ഓരോദിവസവും അവന് കൂടുതല് ഉന്മേഷവാനായി മാരിക്കൊന്ടിരുന്നു,ഇതെല്ലാം നേരില് കാണുന്ന അയ്യാളൊട് വലിയ അസൂയയും തോന്നാതിരുന്നില്ല.

അങനെ ദിവസങല് പിന്നെയും കടന്നു പോയിക്കൊന്ടിരുന്നു,ഡോക്ടര്മാര് വിജാരിച്ചതിലും കൂടുതല് വേഗത്തി തന്നെ അവന് സുഘം പ്രാപിച്കുകൊന്ടിരുന്നു....

ഒരു ദിവസം ഉറക്കമുണരുംബൊള് അവന് കന് കാഴ്ച പ്രായം ചെന്നയാള് ശ്ശ്വാസം കിട്ടാതെ പിടയുന്നതാണ്,അവന്ടെ കയ്യെത്തും ദൂരത്തുള്ള ഓക്സിജനുവേന്ടി അയാള് ആഗ്യം കാണിച്ചു,അവന് തികച്ചും ഒരു ഭാവബേതവുമില്ലാതെ കണ്ണുകള് അടച്ചു കിടന്നു.കുറച്ചു നേരത്തെ ഏങലടിക്കുശേഷം ശരീരം നിലച്ചു,അപ്പൊളെല്ലാം അവന്ടെ മനസുനിറയെ അയാളുടെ കിടക്കയോടുള്ള മൊഹം മാത്രമായിരുന്നു.കണ്ണുകള് അടച്ചു സന്തൊഷത്തൊടെ താന് ഇതുവരെ ആസ്വതിക്കാത്ത പ്രകൃതിഭങിയെ സ്വപ്നം കന്ട് കിടന്നു.

അടുത്ത ദിവസം പുലരുന്നതും കാത്ത് അവന് ഉറങാതെ കിടന്നു.ഡോക്ടര് വന്നതിനുശേഷം അവനു അവന്ടെ ആഗ്രഹം പോലെതന്നെ അവന്ടെ കട്ടില് മാറ്റികൊടുത്തു,ആകാംഷയോടെ പുറത്തേക്കു നോക്കിയ അവന് ഞെട്ടിപ്പോയി അടുത്ത ബില്ഡിങിലെ ഉയരം കൂടിയ ചുമരുമാത്രം കാണാം.മരണം കാത്തു കിടന്നിരുന്ന മനുഷ്യന് തനിക്കുവേന്ടി എല്ലാം വലിയ ചുവരില് സങ്കല്പ്പിക്കുകയായിരുന്നെന്നു അപ്പൊളാണ് അവനു മനസിലായത്,

ക്രൂരമായി മരണത്തിനു വിട്ട്കൊടുത്ത അയ്യാളെകുറിച്ചുള്ള ഓര്മകളും,കുറ്റബോധവും മാത്രമായിരുന്ന പിന്നീടുള്ള അവന്ടെ ജീവിതം കിടക്കയില് തന്നെ അവസാനിച്ചു.

ഒരിക്കലും കാണാന് സാധിച്ചില്ലെങ്കിലും മറ്റുള്ളവര്ക്കു ജീവിതത്തില് കുറചെങ്കിലും ആശ്വാസം കൊട്ക്കാന് , നെറ്റ്വര്ക്കുകള്ക്കു കഴിഞാല് നമ്മള് വിജയിച്ചു....
നമ്മള്ക്കതു സാധിക്കും അല്ലെ....................

No comments:

Post a Comment