Popular Posts

Thursday, April 12, 2012

രാഷ്ട്രീയ-മത രക്ത രക്ഷസ്സുകള്‍

" മതം സിരകളെ ചൂട് പിടിപ്പിക്കുന്നു
 ആ ചൂടിനു ഒരു രാജ്യത്തെ മുഴുവന്‍ ദഹിപ്പിക്കാനുള്ള ഉഗ്രശേഷിയുണ്ടെന്നറിയുക..."

നമ്മുടെ രാജ്യത്തിണ്ടെ  സാംസ്കാരിക അ:ധം പതനം എത്ര വേഗത്തിലാണെന്നു കാണുന്നവര്‍ എത്രപേരുണ്‍ടാകും. മതേതര രാജ്യമാണ് ഇന്ത്യയെന്നു എത്ര പേര്‍ക്കു നെഞത്തു കയ്‌വച്ചുപറയാനാകും, എല്ലായിടത്തും ഈ ജാതി മത വെറിമാത്രം. ഇതെല്ലാം കണ്ട്‌ പുച്ചിക്കുന്ന ഒരു പുതിയ തലമുറ ഇവിടെയുണ്‍ട്‌, അവരെ പ്രതികരിക്കാനാകാത്തവിധം മാനസികമായി തളര്‍ത്താന്‍ നമ്മുടെ ഈ രാഷ്ട്രീയ-മത രക്ത രക്ഷസ്സുകള്‍ക്ക് സാധിക്കുന്നതാണ്‌ ഈ നാടിണ്ടെ ശാപം.


മതേതര രാജ്യമായ ഇന്ത്യയില്‍ ആരാണ്‌ ന്യുനപക്ഷക്കാര്‍ ആരാണ്‌ ഭൂരിപക്ഷക്കാര്‍,എല്ലാ മതത്തിനും തുല്യ സ്വാതന്ത്ര്യവും, സമത്വവും, സംരക്ഷണവും ഉറപ്പുവരുത്തുന്ന നമ്മുടെ ഭരണഘടനയെ ഈ രാഷ്ട്രീയക്കാര്‍ മനസിലാക്കാത്തതു എന്താണ്‌.


സ്കൂളില്‍ പടിച്ചുകൊണ്‍ടിരിക്കുംബോളെ തുടങും ഈ വിഷം കുത്തിവക്കാന്‍,ഒ.ബി.സി.സംവരണം,എസ്.സി/എസ്ടി സംവരണം,നായര്‍ സ്കൂളാണെങ്കില്‍ നായര്‍ സംവരണം,ക്രിസ്ത്യന്‍ സ്കൂളാണെങ്കില്‍ ക്രിസ്ത്യന്‍ സംവരണം,എന്താണ്‌ ഇതെല്ലാം,സംവരണം വേണ്ടാ എന്നല്ല,അതെന്തുകൊണ്ട് സാംബത്തികാടിസ്താനത്തില്‍ ആയിക്കൂടാ,അതു രാജ്യ്ത്തിനോട് പ്രതിബദ്ദതയുള്ള ഒരു സര്‍കാരിനു കഴിയാത്തതാണോ.കഴിയും പക്ഷെ രാഷ്ട്രീയക്കാര്‍ക്കു അതിണ്ടെ പേരിലുള്ള മുതലെടുപ്പിനെങനെ സാധിക്കും.എന്നാല്‍ ഇവര്‍ക്കു മതവും ഇല്ല ജാതിയും ഇല്ല, ഇവരുടെ മതം പണവും,ജാതി അധികാരവുമാണ്‌.

2020 -ല്‍ ഇന്ത്യ സൂപ്പര്‍ പവര്‍ ആകുമെന്നു സ്വപ്നം കണ്ട ഡോ. അബ്ധുള്‍ കലാം അന്നത്തെ രാഷ്ട്രീയ മുഖത്തെ   എങനെയാണ്‌ കണ്ടത്‌ എന്നു അറിയാന്‍ ഒരു മോഹം.

എല്ലാ രാഷ്ട്രീയക്കാരിലും ഉള്ള വിശ്വാസം നശിച്ചിട്ട് ഒരുപാട് നാളായി,രാഷ്ട്രീയക്കാരെന്നാല്‍ എണ്ടെ മനസില്‍ വരുന്ന ത് ഹര്‍ത്താലും,പണിമുടക്കുകളും മാത്രമാണ്‌.എങ്കിലും ഇന്നത്തെ മാധ്യമവാര്‍ത്തകള്‍ കണ്ടിട്ട് ഇങനെയെങ്കിലും പ്രതികരിക്കാതിരുന്നാല്‍ ഞാനും ഈ രാഷ്ട്രീയ പിശാചുക്കളും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലാതായിത്തീരും (എന്‍ടെ മനസാക്ഷിയുടെ മുമ്പിലെങ്കിലും).

ഇപ്പോളത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ സത്യപ്രതിഞക്കു ശേഷം നടത്തിയ പത്രസമ്മേളനവും അതിനു ശേഷമുള്ള കാര്യനടപടികളും കണ്ടപ്പോള്‍ തോന്നിയ ആത്മാര്‍ത്തത എന്‍ടെ മണ്‍ടത്തരമ്മാണെന്നു ഇപ്പോളത്തെ രാഷ്ട്രീയ സംഭവവികാസങള്‍ തിരുത്തിതരുന്നു.
ഒരു കൂട്ടം മന്ത്രിമാരെ വരുതിയിലാക്കാനുള്ള കഴിവില്ലെങ്കില്‍ അദ്ദേഹം എത്ര നല്ലവനാണെങ്കില്‍ കൂടി മുഖ്യമന്ത്രിയാകാന്‍ യോഗ്യനല്ല.

ഒന്നു തിരിഞു നോക്കൂ, സര്‍ക്കാരിലെ ഒരാള്‍ സര്‍ക്കാരിനെ ഉറപ്പിക്കാന്‍ ആളെത്തേടിയിറങുന്നു,ഒരു ഗ്രൂപ്പ് അച്ചനും മകനും തമ്മിലുള്ള പ്രശ്നം തീര്‍ക്കാന്‍ തന്നെ സമയമില്ല അചചന്‍ മകന്ടെ മന്ത്രിസ്താനം പിടിച്ചു വലിക്കുന്നു.ഇപ്പോള്‍ അവസരം മുതലാക്കി ഏറ്റവും വലിയ സക്യ കക്ഷി 5-ആം മന്ത്രിസ്താനം എന്ന പേരുമായിവരുന്നു,അതിനയി കഴിഞ മൂനാലു മാസമായി ചര്‍ച്ചകള്‍ ആരോപണങല്‍,കഴിവുള്ള ആളുകള്‍ ഉന്‍ടെങ്കില്‍ 567ഓ മന്ത്രിമാരാകട്ടെ അതിനിടക്കു എന്താണ്‍ ഭൂരിപക്ഷ ന്യൂനപക്ഷ സമത്വം മന്ത്രിസഭയില്‍.
അതിനു പ്രതികരിക്കാന്‍ ചില സംഘടനാ നേതാക്കളും,മത നേതാക്കളും. ഇവരെ കണ്ണുമടച്ചു വിശ്വസിക്കുന്ന ചില പാവം ജനങളില്‍ വിഷം കുത്തിനിറച്ചു അക്രമങളും.... എന്താണിതു ഇതിനൊരവസാനം ഉണ്ടാവില്ലെ. ഇവര്‍ ഈ മത്സരിക്കുന്നതു വികസനത്തിന്‍ടെ പേരിലണെങ്കില്‍ എല്ലാ ജനങലും കാണും നിങളോടൊപ്പം.ഈ തലമുറ മാത്രമല്ല വരുന്ന തലമുറയും നിങളെ കുരിച്ചു ഒര്‍ക്കുക മാത്രമല്ല,നിങളുടെ പയ്തൃകം വാഴ്ത്തിപ്പാടുക തന്നെ ചെയ്യും

ഇനിയും എത്ര നാല്‍ നിങള്‍ ഞങളെ പറ്റിക്കും,ജാതിയുടേയും,മതത്തിന്‍ടേയും,കൊടിയുടെയും,പേരില്‍ ഞങളെ തമ്മിലടിപിക്കും.ഇവിടെ വികസിപ്പിച്ചില്ലെങ്കിലും,നിങളുടെ വിഷം ഞങളുടെ കുഞനുജന്മാരുടെ സിരകളില്‍ കുത്തി നിറക്കല്ലേ എന്നു മാത്രം പ്രാര്‍ത്തികുന്നു......

ഒരു ഉയര്‍ത്തെഴുന്നേല്‍പ്പു സ്വപ്നവും കണ്ട് നിറുത്തുന്നു
ദീപു
+965 97907861/+965 50832339
Kuwait
12.04.2012