Popular Posts

Monday, February 20, 2012

തമ്പുരാട്ടിക്കുട്ടിക്ക്


പാതിവഴിയില്‍ നഷ്ടമായി പോയ ഒരു സൗഹൃദത്തിനായ്ഹൃദയത്തില്‍ തടവിലാക്കേണ്ടിവന്ന ഒരു പ്രണയത്തിനായ്എന്നില്‍ നിന്നും അകന്നു പോയ എന്‍ടെ പ്രിയ സുഹ്രുത്തിന്‌

ഒരിക്കല്‍ അപ്രതീക്ഷിതമായി നീ കടന്നു വന്നുഎന്‍ടെ ഏറ്റവും നല്ല സുഹൃത്തായിപിന്നെ അതുപോലെതന്നെ അപ്രതീക്ഷിതമായിപിരിഞുപോയി...ഒരു കടലോളം കണ്ണീര്‍ എന്‍ടെ കണ്ണില്‍ഒരു ജന്മത്തിന്‍ടെ മുഴുവന്‍ ദുഘം എന്‍ടെ ഹൃദയത്തില്‍ ബാക്കിയായി


നഗരത്തിലെ പ്രശസ്ത്തമായ സ്കൂള്ളില്‍ 10-ആം ക്ലാസുകഴിഞ്‌ +2 വിന് ചേര്‍ന്നത്‌ഒരു ഗ്രാമത്തിലെ ഒരു പഴയ സ്കൂളിലാണു (ഇപ്പൊ ഞങളുടെ നാട്ടിലെ ഏറ്റവും നല്ല സ്കൂളുകലിലൊന്നാണ്‌).ആദ്യം അവിടത്തെ സാഹചര്യങലുമായി പൊരുത്തപെടാന്‍ വള്ളരെ ബ്ബുദിമുട്ടായിരുന്നു എന്നാല്‍ ഇപ്പോള്‍ 5 വര്‍ഷം പടിച്ച നഗരതിലെ സ്കൂലിനെക്കാള്‍ എന്റെ ഓര്‍മകള്‍ തങിനില്‍ക്കുന്നതു അവിടെയാണ്‌,അതുകൊണ്‍ടു തന്നെ ഇപ്പൊഴും നാട്ടില്‍ വരുംബൊളെല്ലാം അവിടെ പോകാതിരിക്കാറില്ല



പൊതുവെ പെണ്‍കുട്ടികളോട്‌ പഞ്ചാരയടിച്ചിരിക്കുന്ന ഒരു സ്വഭാവമല്ലായിരുന്നു എനിക്കു മാത്രവുമല്ല അങനെയുഌഅവരോടു വലിയ പുചചവുമായിരുന്നു,അങനെയിരിക്കെ കൊമേഴ്സില്‍ പടിക്കുന്ന ഒരു കുട്ടി എന്റെ മനസില്‍ ശ്രദ്ദിക്കപ്പെട്ടു,മുട്ടോളം വരുന്ന മുടിയില്‍ തുളസ്സിക്കതിര്‍വചു ചന്ദനക്കുറിയുമായി മുകം കുനിച്ചു സ്കൂളിലെ പൂവാലന്‍മാര്‍ തമ്പുരാട്ടിയെന്നു ഇരട്ടപ്പേരുവിളിക്കുന്ന അവളുടെ രൂപം ഇന്നും എന്റെ മനസിലുണ്‍ണ്ട്.ഒരു പക്ഷെ സംസ്ക്രിതം ക്ലാസ് ഞാന്‍ ഏറെ ഇഷ്ടപെടാന്‍ കാരണം ദിവസത്തില്‍ ഒരു പിരീട് അവളെ കാണാമെന്നുള്ളതുകൊണ്ടാണ്.ദിവസവും 45 മിനിറ്റ് അടുത്ത്ണ്ടായിരുന്നെങ്കിലും നാലുമാസങള്‍ക്കുശേഷമാണു ഞാന്‍ അവളൊടു ആദ്യമായി സംസാരിക്കുന്നത്‌.

യുവജനോത്സവത്തില്‍ കവിത ചൊല്ലിയിറങിയ എന്നെ അഭിനന്ദിക്കാന്‍ അവള്‍ വന്നു.ഒന്നാം സമ്മാനം ലഭിചതിനെക്കാള്‍ എനിക്കു സന്തൊഷമായത്‌ അവളുടെ പ്രശംസയായിരുന്നു.പിന്നീടു ഞാന്‍ ചൊല്ലിയ കവിതകളെല്ലാം അവള്‍ക്കുകെള്‍കാന്‍ മാത്രമായിരുന്നു.



പിന്നീടങോട്ട് ഞങളുടെ ദിവസമായിരുന്നു.പിണക്കവും ഇണക്കവും അങിനെ മാസങല്‍ വളരെ വേഗം പോയ്കൊന്‍ടിരുന്നു,ഈ സമയത്തെല്ലാം ഒരു പ്രണയത്തിന്റെ ആനന്ദം ഞങള്‍ അനുഭവിച്ചിരുന്നെങ്കിലും ഒരിക്കലും പരസ്പരം പറഞിരുന്നില്ല.അങനെയിരിക്കെ ഒരു ദിവസം എന്റെ ഒരു സുഹ്രുത്ത് എന്നൊദു ചൊദിച്ചു നിങള്‍ തമ്മില്‍ വല്ല പ്രെമവുമാണൊ എന്ന്‌ ഞാന്‍ ചിരിച്ചുകൊണ്‍ടു അതു നിഷേദിച്ചു.അവന്റെ മുകത്തദാഎന്തെന്നില്ലാത്ത സന്തോഷം,അങനെയാനെങ്കില്‍ എനിക്കൊരു സഹായം ചെയ്യണം നിന്റെ വലിയ കൂട്ടുകാരിയല്ലെ ഞാന്‍ ഒരു എഴുത്ത് തരാം അതൊന്നു അവള്‍ക്കു കൊടുക്കാന്‍,ആദ്യം ഞാനൊന്നു ഞെട്ടി പിന്നെ കരുതി ഇതാണുഒരവസരം അവളുടെ മനസും ഒന്നറിയാം.ഞാന്‍ സമ്മതിച്ചു.ഒരു പക്ഷെ കാമുകിക്കു മറ്റൊരാളുടെ എഴുത്തു കൊടുക്കുന്ന ആദ്യത്തെ കാമുകനാകും ഞാന്‍.അതിന്റെ പ്രതികരണം ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ രൂക്ഷമായിരുന്നു.അവനു അവള്‍ നെരെ മറുപടി കൊടുത്തിട്ടുണ്ടാകണം പിന്നീട് അവന്‍ അതിനെക്കുറിചൊന്നും എന്നൊടുസംസാരിച്ചിട്ടില്ല.ആ പിണക്കം മാറാന്‍ ഒരുപാടുസമയമെടുത്തു.ആ പിണക്കം കഴിഞതിനുശേഷം പലപ്പൊളും അവളെന്നൊട് അവളുടെ ഇഷ്ടം കാര്യമായി പ്രകടിപ്പിക്കാന്‍ തുടങി,ഞാനനെങ്കില്‍ വളരെ സന്തോഷത്തിലെങ്കിലും അതൊന്നും മനസിലാകാത്തപോലെ അഭിനയിചു.ഇണക്കങളും പിണക്കങളുമായി മാസങള്‍ പിന്നെയും കടന്നുപൊയി



അദ്യയനവര്‍ഷതിന്റെ അവസാനമായി എല്ലാവരും ഓട്ടോഗ്രാഫ് എഴുതികുന്നതിരക്കിലാണ്‌,എനിക്കത്‌ 10ആം ക്ലസ്സില്‍തന്നെ മടുത്തിരുന്നു,അവളും കൊണ്ടുവന്നു ഒരു ടയറി ഒരുദിവസം സംസ്ക്രിതം ക്ലാസ്സിലെ എല്ലാവരൊടും അതില്‍ എഴുതാന്‍ കൊടുത്തു,ഞാന്‍ അവള്‍ക്കെഴുതാന്‍ സാഹിത്യം നിറഞ ഒരൊ വരികള്‍ അലോജിച്ചിരിക്കെ ഡയറി എന്റെ അടുത്തെത്തി,എന്റെ കയ്യില്‍ നിന്നും അവള്‍ അതുവാങി അടുത്ത ആള്‍ക്കുകൊടുത്തു,ഞാന്‍ ആകെ ചമ്മിപ്പോയി,എനിക്കു വല്ലാത്ത ദേഷ്യം വന്നു,ഇനിയവളുടെ ഡയറിയില്‍ എഴുതില്ലെന്നു ഞാന്‍ മനസ്സിലുറച്ചു,അങനെ അവസാന ദിവസം വന്നെത്തി എനിക്കു യാതൊരുവിഷമവും ഉണ്‍ടായിരുന്നില്ല,ഞാന്‍ എന്റെ ക്ലാസ്സിലിരുന്നു കൂട്ട്കാരൊട് സംസാരിച്ചിരിക്കുംബൊള്‍,ഒരുത്തന്‍ വന്നുപറഞു നിന്നെ അവള്‍ അന്വേഷിചു,സംസ്ക്രിതം ക്ലാസില്ലെക്കുചെല്ലാന്‍ പറഞു,ഞാന്‍ ഓടി ചെന്നു അവള്‍ മാത്രമെയുളു,അവളുടെ കയ്യിലതാ ഡയറി,എന്റെ നേര്‍ക്കു നീട്ടി,ഞാന്‍ അതെടുത്തു മേശയിലെക്കെറിഞു,അതു നിലത്തുവീണു,പേജുകളെല്ലാം വിട്ടു ആകെ ചിതറിപ്പൊയി,ഒരു ഭാവവെത്യാസവും കൂടാതെ അവള്‍ വാരിയെടുത്ത് വീണ്ടും നീട്ടി,കണ്ണില്‍ നിന്നു കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു, പിന്നീടതു നിരസിക്കാന്‍ എനിക്കായില്ല ഞാന്‍ എഴുതി രണ്ടെ രണ്‍ടു വരി " മനം നിറയെ കുളിര്‍ക്കോരും നിന്‍ പുഞ്ചിരിയില്‍ നിന്നു പിറിയാനൊരു വിഷമം എങ്കിലും വിട.." അതുകൊടുത്തിട്ട് ഒന്നും സംസാരിക്കതെ ഞാനിറങിപ്പൊയി..ആ സമയത്തെ എന്റെ വികാരം എന്തായിരുന്നെന്നു എനിക്കറിയില്ല,അവള്‍ ഒരു പക്ഷെ ആ ഡയറിയിലെങ്കിലും അവള്‍ അവളൊടുള്ള എണ്ടെ ഇഷ്ടം പ്രതീക്ഷിച്ചിരിക്കണം.



കാലം പിന്നെയും കടന്നു പോയി,പിന്നീടാണു ഞാന്‍ അവളെ എത്രമാത്രം സ്നെഹിച്ചിരുന്നെന്നു മനസിലാക്കുന്നത്‌.ഹോട്ടല്‍ മാനെജ്മെന്റ് കഴിഞു ക്യാംബസ് സെലെക്ഷനില്‍ ഞാന്‍ ബാംഗ്ലൂരിലെക്കുപോയി,അവിടെ ഞാന്‍ ആകെ ഒറ്റപ്പെട്ട്പോയി,ആകെയുള്ള ആശ്വാസം അവളെകുറിച്ചുള്ള ഓര്‍മകളായിരുന്നു,നാട്ടില്‍ വരുംബൊളെല്ലാം അവളെ കാണാന്‍ എപ്പോളും ശ്രമിക്കാറുണ്ട്,പക്ഷെ കണ്‍ടില്ല,വിരഹത്തിന്റെ തീവ്രത ഞാന്‍ അനുഭവിചറിഞ ദിവസങളായിരുന്നു അത്‌.ഒരിക്കല്‍ അവളുടെ ഓര്‍മയില്‍ ആകെ മറന്ന ദിവസം ഫൊണില്‍ മൂന്നുദിവസം അവദിചോദിചു ഞാന്‍ നാട്ടിലെക്കു വണ്ടി കയറി,ദൈര്യം സംബരിചു അവലുടെ വീട്ടില്‍ പൊയി വീട്ടില്‍ ആരുമില്ല,രണ്ടാമത്തെ ദിവസവും പോയി ആരുമില്ല,നിരാശനായി ഞാന്‍ മടങി.അടുത്ത ദിവസം പോകുന്നതിന്റെ ഒരു മണികൂര്‍ മുംബ്‌ ഒരു ഐടിയ  തോന്നി, ഞാന്‍ വണ്ടിയുമെടുത്ത് പോയി,അപ്പോളും ആരുമില്ല,ഞാന്‍ അടുത്ത വീട്ടില്‍ പോയി തിരക്കി,അവളുടെ കൂട്ട്കാരനാണെന്നു പറഞു,അവര്‍ ഒരു ഭാവവെത്യാസവും കൂടാതെ പറഞു," അവള്‍ പ്രസവത്തിനു വന്നതിനുശേഷം അചന്റെ വീട്ടിലാണ് താമസം,അവിടെയാകുംബൊള്‍ ആശുപത്രി അടുത്താണല്ലൊ എന്ന്‌"എന്റെ കണ്ണില്‍ ആകെ ഇരുട്ട് കയറി,ആകെ വിയര്‍ക്കാന്‍ തുടങി,കണ്ണില്‍ നിറഞ കണ്ണുനീര്‍ അവര്‍ കാണാതിരിക്കാന്‍ ശരിക്കും ശ്രമിചുകൊന്ദിരുന്നു,സംസാരതില്‍ അചണ്‍റ്റെ വീടിന്റെ അഡ്രസ് പറഞുതന്നു,ഞാന്‍ പകുതിയെ കേട്ടുള്ളു,വേഗം അവിടെ നിന്നും പോയി.വീട്ടില്‍ എല്ലാവരും നോക്കിയിരിക്കുകയാണ്‌ ഞാന്‍ വീട്ടില്‍ ചെന്നപ്പോഴെക്കും പൊട്ടി കരഞുപൊയി,എല്ലാവരും കരുതി തിരിച്ചു പോകുന്നതുകൊന്‍ട് ഉള്ള വിഷമമാണെന്നു,അചന്‍ പറഞു,ഇത്ര വിഷമം ആണെങ്കില്‍ നാളെ പോയാമതീന്നു,ഞാനും അങനെ തന്നെ കരുതി





അന്നു രാത്രി ഞാന്‍ തീരുമാനിച്ചു അവളെ കണ്ടിട്ടെ തിരിച്ചുപോകുന്നുള്ളു,അടുത്തദിവസം രാവിലെത്തന്നെ അംബലത്തില്‍ പോയി ഒരു കൂട്ടുകാരനേയും കൂട്ടി അവളുടെ അഡ്രസും തേടിയിറങി,അവളുടെ വീടിണ്‍ടെ അടുത്ത വീട്ടിലാണു ചോദിച്ചത്,അവള്‍ വീടിണ്ടെ മുംബില്‍ തന്നെയുണ്ടായിരുന്നു,എന്നെ കണ്‍ടപ്പൊള്‍ വേഗം അവിടെക്കുവന്നു,എന്നോടു വിശേഷങള്‍ ചൊദിച്ചു,എന്തൊക്കെയൊ സംസാരിച്ചു,എനിക്കാണെങ്കില്‍ ഒന്നും സംസാരിക്കാന്‍ കഴിഞില്ല,നെറ്റിയില്‍ വലിയ സിന്ദൂരവും കറുപ്പില്‍ ചുവന്ന പൂക്കളുള്ള മാക്സിയില്‍ അവള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു,പക്ഷെ എപ്പൊളും എന്നെ കാണാന്‍ കൊതിച്ചിരുന്ന ആ കണ്ണുകള്‍ മാത്രം ആകെ മാറിയിരിക്കുന്നതായി എനിക്കുതോന്നി,ഞാന്‍ തിരിച്ചറിഞു ഇവള്‍ എന്റെ ആരുമല്ലാതായിരിക്കുന്നു.അവള്‍ക്കു എല്ലാ ആശംസകളും നേര്‍ന്നു അവിടന്നിറങുംബോള്‍,പണ്ട്‌ അവളോട്‌ പറയ്യാതെ മാറ്റിവച്ച് വാക്കുകള്‍ എന്‍ടെ നെഞ്ചില്‍ കിടന്നുപൊള്ളുകയായിരുന്നു.




ദീപക്ക് കരുണാകരന്‍

No comments:

Post a Comment