Popular Posts

Saturday, March 17, 2012

"ഒരു സങ്കീര്‍ത്തനം പോലെ" ഒരു വിശകലനം

പെരുംബടവം ശ്രീധരന്ടെ " ഒരു സങ്കീര്‍ത്തനം പോലെ " ഒരു ദിവസം കൊണ്ട് വായിച്ചു തീര്‍ത്തു...

മനസ്സ് ആകെ നീറിപുകയുന്നു, ആകെ മനസ്സ് കലങി മറിയുന്നു.ദസ്ത്യെവിസ്കി എന്നെ ഒരെ സമയം അത്ഭുതപെടുത്തുകയും,നൊംബരപ്പെടുത്തുകയും ചെയ്യുന്നു.അദ്ദേഹത്തിന്‍ടെ മാനസികാവസ്ത ഇപ്പോളും എന്നിലുന്‍ട്.അതെന്നെ ഒരുപാട് അസൊസ്തനാക്കുന്നു.പ്രശ്സ്ത്തിയുടെ കൊടുമുടിയില്‍ നില്‍ക്കുംബോളും,ജീവിതതിന്‍ടെ പരാജയത്തിന്‍ടേയും,ആത്മനിന്ദയുടേയും,അപകര്‍ഷതാബോദത്തിന്‍ടേയും കയ്പുനീരുമായി ജീവിതം  തള്ളിനീക്കുന്ന തന്നേക്കാള്‍ ഇരട്ടി പ്രായംവരുന്ന അദ്ദേഹത്തില്‍ എന്തു ഗുണമാണ്‌ അന്നയെ ആകര്‍ഷിച്ചത്‌.ഒരു ഘട്ടത്തില്‍ അവള്‍തന്നെ ആലോജിക്കുന്നുന്‍ട് അദ്ദേഹത്തിന്‍ടെ ജീവിതത്തിലൂടെ കടന്നു പോയ മൂന്ന്‌ സ്ത്രീകളും അദ്ദേഹത്തില്‍ എന്ത് ഗുണമാണ്‌ കണ്ടിരുന്നതെന്ന്‌,ഒരിക്കലും അതു അദ്ദേഹത്തിന്‍ടെ ശ്രിഷ്ടികള്‍ കണ്ടിട്ടല്ല, കാരണം അവരാരും അതു വായിച്ചിരുന്നില്ല.അന്നയെ ആകര്‍ഷിച്ചതു അവളുടെ അച്ചന്‍ പറഞപോലെ ഹൃദയത്തിന്മേല്‍ ദൈവത്തിന്‍ടെ കൈയ്യൊപ്പുള്ളവന്‍ എന്ന തിരിച്ചറിവുതന്നെയാണ്‌.

ചൂതുകളിയുടെ ആവേശവും അപ്പൊളത്തെ മാനസികാവസ്തയും ഒരു കണ്ണാടി പോലെ മനസില്‍ വരുന്നത്‌ പെരുംബടവത്തിന്‍ടെ ഉത്കൃഷ്ടമായ രജനാപാടവം കാണിച്ചുതരുന്നു.ഞാന്‍ ഒന്നുമല്ല ജീവിതത്തില്‍ പരാജയപെട്ടവനാണ്‌, എല്ലാവരാലും നിന്ദിക്കപ്പെട്ടവനാണെന്നു പറയുംബ്ബോളും, ഈ കൃതി നാളെ ലോകസാഹിത്യത്തിലെ നാഴികകല്ലാകും എന്നുപറയുംബോള്‍ ദസ്തേവിസ്കിയുടെ ആ ആത്മവിശ്വാസം എന്നെ അംബരപെടുത്തുന്നു. എഴുത്തുകാരനു പറ്റിയ കയ്പിഴയാണോ അതൊ ദസ്തേവിസ്കിയുടെ നിഗൂടമായ ചിന്താഗതികളാണോ പെരുംബടം വരച്ചു കാട്ടാന്‍ ശ്രമിക്കുന്നതു.

എന്തായാലും ഈ ബുക്ക് പബ്ലിഷ്ചെയ്ത് പതിനൊന്ന്‌ വര്‍ഷത്തിനു ശേഷമണ്‌ ഞാന്‍ വായിക്കുന്നത്‌,എന്തായാലും പെരുംബട്വത്തിനെന്‍ടെ പ്രണാമം.ഈ ബുക്ക് എനിക്കുസമ്മാനിച്ച എന്‍ടെ പ്രിയ സുഹൃത്ത് ജിബിക്കും എന്‍ടെ ഹ്രിദയം നിറഞ നന്ദി..........

ദീപു.....

No comments:

Post a Comment