Popular Posts

Thursday, December 20, 2012

എന്‍ടെ വിവാഹം.....


അങനെ ആറു വര്‍ഷത്തെ തീവ്രമായ പ്രണയത്തിനൊടുവില്‍ ഞാന്‍ വിവാഹിതനായി.....

           വധു... ഗീതു R നായര്‍

            ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല ഞാന്‍ ഒരു പ്രണയവിവാഹം കഴിക്കുന്നത്ത്‌... ചെറുപ്പകാലം മുതല്‍ എപ്പോഴും പറയുമായിരുന്നു ഞാന്‍ ഒരിക്കലും പ്രണയിച്ചു വിവാഹം കഴിക്കില്ലാ എന്നു. എന്നിട്ടും അതു സംഭവിചു,അതും ആറു വര്‍ഷത്തെ മുന്‍കാല പ്രണയ പ്രാഭല്യത്തോടെ. എല്ലാം ദൈവനിശ്ചയം അങനെ കരുതാനെ നിവര്‍ത്തിയുള്ളു.

തുള്ളിക്കൊരുകുടം മഴ പെയ്യുന്ന മാസത്തിലായിരുന്നു എന്‍ടെ വിവാഹം,എങ്കിലും ദൈവം അവിടെയും എന്നെ സഹായിച്ചു.വിവാഹത്തിന്‍ടെ മൂന്നു ദിവസവും നല്ല വെയില്‍,അന്നേദിവസം പളുപളുത്ത വെട്ടിതിളങുന്ന പട്ടിന്‍ടെ ഷര്‍ട്ടും മുണ്ടും ധരിച്ചു കണ്ണാടിയില്‍ നോക്കുമ്പോള്‍തന്നെ ഞാന്‍ വേറെ ഏതോലോകത്താണെന്നു തോന്നിപോയി.അതെ വേറെ ലോകത്തുതന്നെ ....സ്വര്‍ഗ്ഗലോകത്തില്‍....

     അമ്പലത്തില്‍ താലികെട്ടുന്നതിനു തൊട്ടുമുമ്പ്‌ എല്ലാവരെയും പ്രണമിക്കാന്‍ ആരോ പറഞു....ഞാന്‍ അങനെ ചെയ്തു...പക്ഷെ ഞാന്‍ ആരെയും കണ്ടില്ലാ...ഞാന്‍ വേറെ ഏതോലോകത്തായിരുന്നു.... സ്വര്‍ഗ്ഗലോകത്തില്‍.... ദൈവത്തെ പ്രാര്‍ത്തിക്കുമ്പോളും എന്‍ടെ മനസ്സില്‍ ഒന്നും വരുന്നില്ല.എന്തുപറയാന്‍ ഞാന്‍ ഇവിടെ ദൈവത്തിന്‍ടെ മുമ്പില്‍ തന്നെ സ്വര്‍ഗ്ഗലോകത്തിലല്ലെ.....ആങനെ എന്‍ടെ വിവാഹം കഴിഞു സ്വര്‍ഗ്ഗത്തില്‍ വച്ച്‌.... ആ സമയത്തെ എന്‍ടെ വികാര വിചാരങള്‍ ഇപ്പോളും എനിക്ക് മറക്കാനകുന്നില്ല ....അതു വിവരിക്കാന്‍ എനിക്കു വാക്കുകളുമില്ല....

    എന്നെ ആശിര്‍വതിച്ച എല്ലാവര്‍ക്കും എന്‍ടെ നന്ദി....നന്ദി... നന്ദി.....

ദീപു...

Tuesday, July 24, 2012

മരണംവരിച്ച പ്രണയം....

കുറെ നാളായി എഴുത്തും കുത്തും ഒന്നും വെണ്ടാ എന്നു കരുതിയിരിക്കുവായിരുന്നു.... എന്‍ടെ ആത്മസങ്കര്‍ഷണങളാണെന്നും എന്‍ടെ രചനകളിലുള്ളത്‌...

പ്രിയപ്പെട്ട കുഞുണ്ണിക്കും റിന്‍ടുവിനും ബാഷ്പാഞ്ജലി....


https://www.facebook.com/PRINCE.STEALTH?ref=ts
http://www.facebook.com/RintuAnnieKoshy

ഇന്നു ഇവര്‍ രണ്‍ടുപേര്‍ എണ്ടെ മനസിനെ ഒരുപാട് നോവിച്ചു....എന്‍ടെ ചിന്തകളെ പിടിച്ചുലച്ചു.... എന്‍ടെ ആത്മാവിനെ പോലും നൊംബരപെടുത്താന്‍ മാത്രം അവരെ ഞാന്‍ അറിയുകപോലുമില്ല എങ്കിലും എന്‍ടെ ഉള്ളില്‍ ഒരു നീറ്റല്‍... അതെ നിങള്‍ എന്തിനിതുചെയ്തു.... ഇങനെയും ഒരു പ്രണയമോ....

ഇവരുടെ രണ്ടുപേരുടേയും പ്രൊഫൈലില്‍ ഇങനെ എഴുതിയിരിക്കുന്നു.....

GOOD BYE TO THIS  CRUEL WORLD. LOVE YOU MUMMY, PAPPA & BROTHER....

ഈ ലോകം ഇത്രയും ക്രുരമാണോ??? ഇവര്‍ ശരിക്കും അവരുടെ വീട്ടുകാരെ സ്നേഹിച്ചിരുന്നോ???? അവര്‍ക്ക് വേറെ എവിടെയെങ്കിലും പോയി സുഘമായി ജീവിക്കാമയിരുന്നില്ലേ???? എന്നി ചോദ്യങളായിരുന്നു ഈ വാര്‍ത്ത വായിച്ചതുമുതല്‍ എണ്‍ടെ ഉള്ളുനിറയെ...പിന്നീട് ഞാന്‍ എന്നോട് തന്നെ ചോദിച്ചു അവരുടെ സ്താനത്തു ഞാനായിരുന്നെങ്കില്‍ ഇങനെ ചെയ്യുമായിരുന്നോ?? എന്‍ടെ പ്രിയതമയോടും ചോദിച്ചു അവളും പറഞു ഇല്ല എന്ന്‌....


പിന്നീട് കുറെ തവണ കൂടി ഞാന്‍ അവരുടെ പ്രൊഫൈലുകള്‍ മാറി മാറി വായിച്ചു നോക്കി.അതുകൊണ്ടായിരിക്കാം ഞാന്‍ അവര്‍ അവസാനം ഇതിലെഴുതുംബ്ബോള്‍ അവരുടെ മാനസികാവസ്തയില്‍ ഞാന്‍ എണ്ടെ ചിന്തകളെ ഇറക്കിവിട്ടു...

ഇവരുടെ കണ്ണുകള്‍ ഇപ്പോള്‍ നനഞിരിക്കുന്നോ അല്ല.... കരഞു കലങിയിരിക്കുന്നു..അവര്‍ക്ക്‌ പരസ്പരം പിരിയുനതിലും സന്തോഷം കണ്ടത്‌ ഒരു കയറില്‍ പ്രണയത്തോടെ ഇല്ലാതാകുന്നതാണ്‌... അതെ പ്രണയം അവരെ ഈ ഭുമിയിലെ ഭങികള്‍ ഒന്നും കാണിക്കാതെ കൊണ്ടുപോയി....അവര്‍ love you mummy pappa brother എന്നെഴുതിയതു ഭംഗിവാക്കുമാത്രമായിരുന്നോ അല്ല എന്ന്‌ എന്ടെ മനസ്സുപറയുന്നു കാരണം അവരെയെങ്കിലും പിരിയാന്‍ കഴിയുമെങ്കില്‍ അവര്‍ക്ക് മാത്രമായി വേറെയെവിടെയെങ്കിലും പോയി ജീവിക്കാമായിരുന്നു.... എല്ലാവരോടും ഒരു പിടി സ്നേഹം ബാക്കിവച്ചു അവര്‍ യാത്രയായി.... ജനിമ്രിതികളുടെ തീരത്തു അവര്‍ ആത്മാക്കള്‍ ഇമചേര്‍ന്നു ഈ ലോകത്തെ നോക്കിയിരിക്കുംബ്ബോള്‍ അവര്‍ തീര്‍ച്ചയായും ഓര്‍ക്കാതിരിക്കില്ല.... നമ്മള്‍ക്ക് കുറച്ചു കൂടെ കാക്കാമായിരുന്നു.... ഇനി എത്ര സംവല്‍സരങള്‍ കാത്തിരിക്കേണ്ടിവരും ഇത്രമേല്‍ മനോഹരിയായ ഈ ഭൂമിയില്‍ ഒരു പുനര്‍ജനത്തിനായ് .....

ആത്മാവില്‍ നിന്നും ഒരിറ്റ് കണ്ണീരോടെ ബാഷ്പാഞ്ജലി......

...................RIP.......................

Thursday, April 12, 2012

രാഷ്ട്രീയ-മത രക്ത രക്ഷസ്സുകള്‍

" മതം സിരകളെ ചൂട് പിടിപ്പിക്കുന്നു
 ആ ചൂടിനു ഒരു രാജ്യത്തെ മുഴുവന്‍ ദഹിപ്പിക്കാനുള്ള ഉഗ്രശേഷിയുണ്ടെന്നറിയുക..."

നമ്മുടെ രാജ്യത്തിണ്ടെ  സാംസ്കാരിക അ:ധം പതനം എത്ര വേഗത്തിലാണെന്നു കാണുന്നവര്‍ എത്രപേരുണ്‍ടാകും. മതേതര രാജ്യമാണ് ഇന്ത്യയെന്നു എത്ര പേര്‍ക്കു നെഞത്തു കയ്‌വച്ചുപറയാനാകും, എല്ലായിടത്തും ഈ ജാതി മത വെറിമാത്രം. ഇതെല്ലാം കണ്ട്‌ പുച്ചിക്കുന്ന ഒരു പുതിയ തലമുറ ഇവിടെയുണ്‍ട്‌, അവരെ പ്രതികരിക്കാനാകാത്തവിധം മാനസികമായി തളര്‍ത്താന്‍ നമ്മുടെ ഈ രാഷ്ട്രീയ-മത രക്ത രക്ഷസ്സുകള്‍ക്ക് സാധിക്കുന്നതാണ്‌ ഈ നാടിണ്ടെ ശാപം.


മതേതര രാജ്യമായ ഇന്ത്യയില്‍ ആരാണ്‌ ന്യുനപക്ഷക്കാര്‍ ആരാണ്‌ ഭൂരിപക്ഷക്കാര്‍,എല്ലാ മതത്തിനും തുല്യ സ്വാതന്ത്ര്യവും, സമത്വവും, സംരക്ഷണവും ഉറപ്പുവരുത്തുന്ന നമ്മുടെ ഭരണഘടനയെ ഈ രാഷ്ട്രീയക്കാര്‍ മനസിലാക്കാത്തതു എന്താണ്‌.


സ്കൂളില്‍ പടിച്ചുകൊണ്‍ടിരിക്കുംബോളെ തുടങും ഈ വിഷം കുത്തിവക്കാന്‍,ഒ.ബി.സി.സംവരണം,എസ്.സി/എസ്ടി സംവരണം,നായര്‍ സ്കൂളാണെങ്കില്‍ നായര്‍ സംവരണം,ക്രിസ്ത്യന്‍ സ്കൂളാണെങ്കില്‍ ക്രിസ്ത്യന്‍ സംവരണം,എന്താണ്‌ ഇതെല്ലാം,സംവരണം വേണ്ടാ എന്നല്ല,അതെന്തുകൊണ്ട് സാംബത്തികാടിസ്താനത്തില്‍ ആയിക്കൂടാ,അതു രാജ്യ്ത്തിനോട് പ്രതിബദ്ദതയുള്ള ഒരു സര്‍കാരിനു കഴിയാത്തതാണോ.കഴിയും പക്ഷെ രാഷ്ട്രീയക്കാര്‍ക്കു അതിണ്ടെ പേരിലുള്ള മുതലെടുപ്പിനെങനെ സാധിക്കും.എന്നാല്‍ ഇവര്‍ക്കു മതവും ഇല്ല ജാതിയും ഇല്ല, ഇവരുടെ മതം പണവും,ജാതി അധികാരവുമാണ്‌.

2020 -ല്‍ ഇന്ത്യ സൂപ്പര്‍ പവര്‍ ആകുമെന്നു സ്വപ്നം കണ്ട ഡോ. അബ്ധുള്‍ കലാം അന്നത്തെ രാഷ്ട്രീയ മുഖത്തെ   എങനെയാണ്‌ കണ്ടത്‌ എന്നു അറിയാന്‍ ഒരു മോഹം.

എല്ലാ രാഷ്ട്രീയക്കാരിലും ഉള്ള വിശ്വാസം നശിച്ചിട്ട് ഒരുപാട് നാളായി,രാഷ്ട്രീയക്കാരെന്നാല്‍ എണ്ടെ മനസില്‍ വരുന്ന ത് ഹര്‍ത്താലും,പണിമുടക്കുകളും മാത്രമാണ്‌.എങ്കിലും ഇന്നത്തെ മാധ്യമവാര്‍ത്തകള്‍ കണ്ടിട്ട് ഇങനെയെങ്കിലും പ്രതികരിക്കാതിരുന്നാല്‍ ഞാനും ഈ രാഷ്ട്രീയ പിശാചുക്കളും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലാതായിത്തീരും (എന്‍ടെ മനസാക്ഷിയുടെ മുമ്പിലെങ്കിലും).

ഇപ്പോളത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ സത്യപ്രതിഞക്കു ശേഷം നടത്തിയ പത്രസമ്മേളനവും അതിനു ശേഷമുള്ള കാര്യനടപടികളും കണ്ടപ്പോള്‍ തോന്നിയ ആത്മാര്‍ത്തത എന്‍ടെ മണ്‍ടത്തരമ്മാണെന്നു ഇപ്പോളത്തെ രാഷ്ട്രീയ സംഭവവികാസങള്‍ തിരുത്തിതരുന്നു.
ഒരു കൂട്ടം മന്ത്രിമാരെ വരുതിയിലാക്കാനുള്ള കഴിവില്ലെങ്കില്‍ അദ്ദേഹം എത്ര നല്ലവനാണെങ്കില്‍ കൂടി മുഖ്യമന്ത്രിയാകാന്‍ യോഗ്യനല്ല.

ഒന്നു തിരിഞു നോക്കൂ, സര്‍ക്കാരിലെ ഒരാള്‍ സര്‍ക്കാരിനെ ഉറപ്പിക്കാന്‍ ആളെത്തേടിയിറങുന്നു,ഒരു ഗ്രൂപ്പ് അച്ചനും മകനും തമ്മിലുള്ള പ്രശ്നം തീര്‍ക്കാന്‍ തന്നെ സമയമില്ല അചചന്‍ മകന്ടെ മന്ത്രിസ്താനം പിടിച്ചു വലിക്കുന്നു.ഇപ്പോള്‍ അവസരം മുതലാക്കി ഏറ്റവും വലിയ സക്യ കക്ഷി 5-ആം മന്ത്രിസ്താനം എന്ന പേരുമായിവരുന്നു,അതിനയി കഴിഞ മൂനാലു മാസമായി ചര്‍ച്ചകള്‍ ആരോപണങല്‍,കഴിവുള്ള ആളുകള്‍ ഉന്‍ടെങ്കില്‍ 567ഓ മന്ത്രിമാരാകട്ടെ അതിനിടക്കു എന്താണ്‍ ഭൂരിപക്ഷ ന്യൂനപക്ഷ സമത്വം മന്ത്രിസഭയില്‍.
അതിനു പ്രതികരിക്കാന്‍ ചില സംഘടനാ നേതാക്കളും,മത നേതാക്കളും. ഇവരെ കണ്ണുമടച്ചു വിശ്വസിക്കുന്ന ചില പാവം ജനങളില്‍ വിഷം കുത്തിനിറച്ചു അക്രമങളും.... എന്താണിതു ഇതിനൊരവസാനം ഉണ്ടാവില്ലെ. ഇവര്‍ ഈ മത്സരിക്കുന്നതു വികസനത്തിന്‍ടെ പേരിലണെങ്കില്‍ എല്ലാ ജനങലും കാണും നിങളോടൊപ്പം.ഈ തലമുറ മാത്രമല്ല വരുന്ന തലമുറയും നിങളെ കുരിച്ചു ഒര്‍ക്കുക മാത്രമല്ല,നിങളുടെ പയ്തൃകം വാഴ്ത്തിപ്പാടുക തന്നെ ചെയ്യും

ഇനിയും എത്ര നാല്‍ നിങള്‍ ഞങളെ പറ്റിക്കും,ജാതിയുടേയും,മതത്തിന്‍ടേയും,കൊടിയുടെയും,പേരില്‍ ഞങളെ തമ്മിലടിപിക്കും.ഇവിടെ വികസിപ്പിച്ചില്ലെങ്കിലും,നിങളുടെ വിഷം ഞങളുടെ കുഞനുജന്മാരുടെ സിരകളില്‍ കുത്തി നിറക്കല്ലേ എന്നു മാത്രം പ്രാര്‍ത്തികുന്നു......

ഒരു ഉയര്‍ത്തെഴുന്നേല്‍പ്പു സ്വപ്നവും കണ്ട് നിറുത്തുന്നു
ദീപു
+965 97907861/+965 50832339
Kuwait
12.04.2012

Saturday, March 17, 2012

"ഒരു സങ്കീര്‍ത്തനം പോലെ" ഒരു വിശകലനം

പെരുംബടവം ശ്രീധരന്ടെ " ഒരു സങ്കീര്‍ത്തനം പോലെ " ഒരു ദിവസം കൊണ്ട് വായിച്ചു തീര്‍ത്തു...

മനസ്സ് ആകെ നീറിപുകയുന്നു, ആകെ മനസ്സ് കലങി മറിയുന്നു.ദസ്ത്യെവിസ്കി എന്നെ ഒരെ സമയം അത്ഭുതപെടുത്തുകയും,നൊംബരപ്പെടുത്തുകയും ചെയ്യുന്നു.അദ്ദേഹത്തിന്‍ടെ മാനസികാവസ്ത ഇപ്പോളും എന്നിലുന്‍ട്.അതെന്നെ ഒരുപാട് അസൊസ്തനാക്കുന്നു.പ്രശ്സ്ത്തിയുടെ കൊടുമുടിയില്‍ നില്‍ക്കുംബോളും,ജീവിതതിന്‍ടെ പരാജയത്തിന്‍ടേയും,ആത്മനിന്ദയുടേയും,അപകര്‍ഷതാബോദത്തിന്‍ടേയും കയ്പുനീരുമായി ജീവിതം  തള്ളിനീക്കുന്ന തന്നേക്കാള്‍ ഇരട്ടി പ്രായംവരുന്ന അദ്ദേഹത്തില്‍ എന്തു ഗുണമാണ്‌ അന്നയെ ആകര്‍ഷിച്ചത്‌.ഒരു ഘട്ടത്തില്‍ അവള്‍തന്നെ ആലോജിക്കുന്നുന്‍ട് അദ്ദേഹത്തിന്‍ടെ ജീവിതത്തിലൂടെ കടന്നു പോയ മൂന്ന്‌ സ്ത്രീകളും അദ്ദേഹത്തില്‍ എന്ത് ഗുണമാണ്‌ കണ്ടിരുന്നതെന്ന്‌,ഒരിക്കലും അതു അദ്ദേഹത്തിന്‍ടെ ശ്രിഷ്ടികള്‍ കണ്ടിട്ടല്ല, കാരണം അവരാരും അതു വായിച്ചിരുന്നില്ല.അന്നയെ ആകര്‍ഷിച്ചതു അവളുടെ അച്ചന്‍ പറഞപോലെ ഹൃദയത്തിന്മേല്‍ ദൈവത്തിന്‍ടെ കൈയ്യൊപ്പുള്ളവന്‍ എന്ന തിരിച്ചറിവുതന്നെയാണ്‌.

ചൂതുകളിയുടെ ആവേശവും അപ്പൊളത്തെ മാനസികാവസ്തയും ഒരു കണ്ണാടി പോലെ മനസില്‍ വരുന്നത്‌ പെരുംബടവത്തിന്‍ടെ ഉത്കൃഷ്ടമായ രജനാപാടവം കാണിച്ചുതരുന്നു.ഞാന്‍ ഒന്നുമല്ല ജീവിതത്തില്‍ പരാജയപെട്ടവനാണ്‌, എല്ലാവരാലും നിന്ദിക്കപ്പെട്ടവനാണെന്നു പറയുംബ്ബോളും, ഈ കൃതി നാളെ ലോകസാഹിത്യത്തിലെ നാഴികകല്ലാകും എന്നുപറയുംബോള്‍ ദസ്തേവിസ്കിയുടെ ആ ആത്മവിശ്വാസം എന്നെ അംബരപെടുത്തുന്നു. എഴുത്തുകാരനു പറ്റിയ കയ്പിഴയാണോ അതൊ ദസ്തേവിസ്കിയുടെ നിഗൂടമായ ചിന്താഗതികളാണോ പെരുംബടം വരച്ചു കാട്ടാന്‍ ശ്രമിക്കുന്നതു.

എന്തായാലും ഈ ബുക്ക് പബ്ലിഷ്ചെയ്ത് പതിനൊന്ന്‌ വര്‍ഷത്തിനു ശേഷമണ്‌ ഞാന്‍ വായിക്കുന്നത്‌,എന്തായാലും പെരുംബട്വത്തിനെന്‍ടെ പ്രണാമം.ഈ ബുക്ക് എനിക്കുസമ്മാനിച്ച എന്‍ടെ പ്രിയ സുഹൃത്ത് ജിബിക്കും എന്‍ടെ ഹ്രിദയം നിറഞ നന്ദി..........

ദീപു.....

Saturday, March 3, 2012

സ്വപ്നം


ജന്മാന്തരങളുടെ വിരഹത്തില്‍ തീര്‍ത്തൊരെന്‍
ഓര്‍മ്മകള്‍ തങിനില്‍ക്കുന്നിതാ
അത്ഭുതമാം ഈ ലോക സന്നിധിയില്‍
കാണാന്‍ മറന്നതും,ഓര്‍ക്കാന്‍ മറന്നതും
കേള്‍ക്കാന്‍ മറന്നതുമായെന്‍ കനവുകള്‍
ജന്മാന്തരങള്‍ക്കുമപ്പുറം
ഇരുളില്‍ നിന്നെന്നില്‍ നിറയുംബോള്‍
ആ ഗന്ധവിസ്മയം എന്നുള്ളില്‍
നിറക്കുന്ന സൗരഭ്യം-
ഒരു ചാന്ദ്രമാസത്തില്‍ ഞാന്‍ കണ്ട-
കിനാവിന്‍ ബാക്കിപത്രം തന്നെയോ.

ആത്മാവിന്‍ടെ ദുഖം (അനുഭവ കുറിപ്പ്)


എന്‍ടെ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്‌ ഞാന്‍ ഹോട്ടല്‍ മാനേജ്മെന്‍ടില്‍ ചെറിയൊരു കോഴ്സ് കഴിഞു,എന്തോ ദൈവഭാഗ്യത്താല്‍ ഇന്ത്യയിലെ തന്നെ എറ്റവും വലിയ ഹോട്ടല്‍ ശ്രിംകലയില്‍ ട്രയ്നിങും പൂര്‍ത്തിയാക്കി,അവരുടെ തന്നെ മറ്റൊരു ഹോട്ടലില്‍ ജോലിചെയ്യുന്ന കാലം
ഈ കാലഘട്ടതില്‍ വളരെ സംഖര്‍ഷബരിതവും,സന്തോഷപരിതവും,ആക്കാംഷാഭരിതവുമായ ഒരു പാട് സംഭവങല്‍ ഉണ്ടായിട്ടുണ്ട്,അവയെല്ലാം വിശതമായി പിന്നീടെഴുതാം
ആയിടെ എന്‍ടെ മനസിനെ ഒരുപാട് നൊമ്പരമുണ്ടാക്കിയരണ്ട് സംഭവങള്‍ ഞാനിന്നെഴുതാം,എന്‍ടെ ജീവിതത്തെ തന്നെ ഒരുപാട് ഈ സംഭവങള്‍ സ്വാധീനിച്ചിട്ടുണ്ട്.


ഏകദേശം ഒരു വര്‍ഷമായി വീട്ടില്‍ നിന്നു മാറിതാമസിക്കുന്നുണ്ടെങ്കിലും വീട്ടിലുള്ളവരെ പിരിഞു താമസിക്കുന്നതിലുള്ള വിഷമം അല്‍പ്പം പോലും കുറഞിരുന്നില്ല.അച്ചന്‍ടേയും അമ്മയുടേയും,സഹോദരിമാരുടേയും മുഖവും,എന്‍ടെ വീടും ഓര്‍ത്തുകൊണ്ടാണു ഓരോദിവസവും എണീക്കുന്നതുതന്നെ. ഓരൊ തവണ ലീവ് കഴിഞു തിരികെയെത്തുംബൊളേക്കും അദുത്ത ലീവിനെ കുറിച്ചാലോജിച്ചു നടക്കും.

 വീട്ടിലെ ഒറ്റപുത്രനായതിനാല്‍ ഒരു പണിയും ഞാന്‍ എടുക്കില്ലെന്നു മാത്രവുമല്ല,എന്‍ടെ കാര്യങള്‍ക്കുവരെ ഞാന്‍ വീട്ടിലുള്ളവരെ ബ്ബുദ്ദിമുട്ടിക്കും അതാണു പതിവ്‌.എന്നാല്‍ ജോലിക്കു കേറിയ അന്നു മുതല്‍ ശരീരം നന്നായി അനങിയുള്ള പണി,ദിവസവും ഉറങാന്‍ കിടക്കുംബോള്‍ ശരീരം മുഴുവന്‍ വേദനയ്യാണ്‌.അങനെ ജോലിഭാരവും,വീട്ടിലെ ഓര്‍മകളും ക്കൊണ്ട് പലപ്പോളും ജോലി ഉപേക്ഷിച്ചു പോകാന്‍ തുടങിയിട്ടുണ്ട്.എന്നാല്‍ എല്ലാവര്‍ക്കും ലഭിക്കുന്ന അവസരമല്ലെന്നും,ഞങള്‍ മക്കള്‍ക്കു വേണ്ടി ഒരു ജന്മം മുഴുവന്‍ കഷ്ട്ടപ്പെടുന്ന അചചനെയും അമ്മയേയും കുറിച്ചാലോജിക്കുംബൊള്‍ യാന്തികമായങനെ ഓരൊ ദിവസവും നീങിക്കൊണ്‍ടിരുന്നു.


ബാംഗ്ലൂരിലെ എം.ജി.റോഡിലുള്ള ജോലിസ്തലത്തുനിന്നും താമസിക്കാന്‍ വീടുതന്നത്‌ വളരെ പ്രശസ്തര്‍ താമസിക്കുന്ന ഇന്ദിരാനഗറിലെ ഒരു വി.ഐ.പി. കോളണിയിലാണ്‌,ഇവിടെ നിന്നും ജോലിസ്തലത്തേക്ക് ഒരു അഞുകിലോമീറ്റര്‍ ഉണ്ടാവണം. ഞങല്‍ അഞുപേരാണ്‌ ആ ഒറ്റമുറിയില്‍ താമസിച്ചിരുന്നത്‌,എന്‍ടെ ജീവിതത്തിലെ വലിയ ഒരു സംഭാദ്യമാണ്‌ എണ്ടെ ഈ 5 സുഹ്രുത്തുക്കള്‍.ഞങളുടെ ശംബളം അന്നു 3500/- രൂപയാണ്‌,അതില്‍ ഏതാണ്ട് മുക്കാല്‍ബ്ഭാഗവും വീട്ടിലേക്കയക്കും,ദിവസം 8 രൂപ യാത്രക്കും (3 രൂപ ബസിനും രാത്രി കാള്‍സെന്റ്റ്റര്‍ വാനുകള്‍ക്കു കയ് കാണിച്ചുമാണു വരാറ്‌ അവര്‍ക്ക് 5 രൂപ കൊടുക്കണം)ജോലിയില്ലാത്ത സമയത്തു ഭക്ഷണം കഴിക്കണം ഇതായിരുന്നു മാസം ചിലവ്‌.പിന്നെ ദിവസവും വീട്ടിലേക്കു ഫോണ്‍ വിളി,ദിവസവും വിളിചിലേല്‍ ഒരു സമാദാനവും ഉണ്ടാകില്ല (ഈ സ്വോവം ഇപ്പോളും മാറിയിട്ടില്ല).

അങനെയിരിക്കെ ഒരു ദിവസം മാസാവസനമാണ്‌,മോര്‍ണിങ് ഡ്യുട്ടി കഴിഞു വീട്ടിലെത്തി,എല്ലവര്‍ക്കും ഈവനിങ് ഡ്യൂട്ടിയാണ്‌,കയ്യിലാണെങ്കില്‍ ആകെ 20 രൂപയും കുറച്ചു ചില്ലറയും മാത്രം,ഇനിയും മൂനാലുദിവസം കഴിയണം സാലറി വരാന്‍,എട്ടുമണിക്കെ ഉറങാന്‍ കിടന്നു,നേരത്തെ കിടന്നാല്‍ വിശക്കില്ലല്ലൊ(ഏണ്ടെ കന്‍ടുപിടുത്തം).അടുത്ത ദിവസം 3 മണിക്കാണു ജോലി,നേരത്തേയുരങിയതിനാല്‍ അടുത്ത ദിവസം നേരത്തെ എണീറ്റു,സമയം പോകുന്നില്ല,വിശന്നിട്ടാണേല്‍ വയ്യ,സമയം നോക്കി വീണ്ടും കണ്ണടച്ചുകിടന്നു,ഒരു 11.30 ആയപ്പോള്‍ പതുക്കെ എണീറ്റ് കുളിച്ചു റെഡിയായി ജോലിക്കിറങി,12 മണിക്കു അവിടെ കഫറ്റീരിയ തുറക്കും അതാണ്‌ ലക്ഷ്യം.

പതിവുപോലെ ഓരോന്നു അലോജിച്ചുനടന്നു ബസ്റ്റോപ്പിലെത്തിയതരിഞില്ല,10 മിനിറ്റായട്ടും ബസ് വരുന്നില്ല,പതുക്കെ അവിടിരുന്നു അതിഅകം ആളുകള്‍ ഇല്ല,അപ്പോളാണ്‌ ഞാന്‍ ഓരാളെ ശ്രദ്ദിച്ചതു, ,ഒരു 45നും-50നും ഇടയില്‍ പ്രായം കാണും,നല്ലപോലെ കുളിച്കൊരുങിയിട്ടുന്‍ണ്ട് നല്ല മാന്യ മായ വേഷം അയാള്‍ എന്നെത്തന്നെ നോക്കിനില്‍ക്കുന്നു,കണ്‍ടപ്പൊളേ മനസ്സിലായി മലയാളിയാണ്‌,പതുക്കെ അയ്യാള്‍ എണ്ടെ അടുത്തുവന്നു സംസാരിക്കന്‍ തുടങി,എവിടെ ജോലി ചെയ്യുന്നു,നടെവിടെ ,ഇവിടെ എത്രകാലമായി എന്നിങനെ പലതും ചോദിച്ചു.നല്ലസംസാരം വളരെ സ്നേഹത്തോടെ മോനെ എന്നു വിളിച്ചാസംസാരിക്കുന്നെ,എനിക്കു എണ്ടെ അച്ചനെ ഓര്‍മ്മ വന്നു.എണ്ടെ എക്കാലതേയും ഏറ്റവും നല്ല സുഹ്രുത്തും വഴികാട്ടിയുമാണ്‌ എണ്ടെ അച്ചന്‍.

ഞാനും വളരെ സൗഹ്രുദത്തൊടെ സംസാരിച്ചിരിക്കെ പെട്ടന്നയ്യാള്‍ ചോദിച്ചു,മോണ്ടെ കയ്യി പൈസയുണ്ടെങ്കില്‍ കുറച്ചു തരാമോ,വിശന്നിട്ട് വയ്യ,ഭക്ഷണം കഴിക്കാനണ്‌ എന്നു,ഞാന്‍ ഞെട്ടിപോയി,എനിക്കാകെ ദേഷ്യം വന്നു,നല്ല ആരോഗ്യമുണ്ടല്ലൊ വല്ല ജോലി ചെയ്തു കൂടെ ഞാനാണെങ്കില്‍ ഇന്നലെ രത്രി പയ്സയില്ലത്തതിന്നാല്‍ ഒന്നും കഴിക്കാതിരിക്കുവ എന്നിങനെ മനസില്‍ കരുതി കുറച്ചു ദെഷ്യത്തോടെ തന്നെ പരഞു,എന്‍ടെ കയ്യില്‍ ആകെ ബസിനുള്ള പൈസയെ ഉള്ളു.ഞ്ഞാനല്ലാറ്റ്തെ ഇയ്യാളോട് സംസാരിക്കാന്‍ പൊകുമോ എന്ന്‌ മനസില്‍ പറഞു ഒന്നും മിണ്ടാതെ ഞാന്‍ തിരിഞിരുന്നു.

അയ്യാളാകട്ടെ എന്നോട് കുരച്ചു കൂടെ അടുത്തിരുന്നു,പതുക്കെ ചുറ്റും നോക്കി പതുക്കെ താഴോട്ട് കുനിഞു പോളിഷ് ചെയ്തു മിനുക്കിയ എന്റെ ഷൂവില്‍ പിടിച്ചു പറഞു "ദയവു ചെയ്തു സഹായിക്കണം".എനിക്ക് ഒരു വെള്ളിടികിട്ടിയ പോലെ തോന്നി,കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ. ഞാന്‍ ചടിയെണീറ്റ് അയ്യാളെ നോക്കി,ആളുടെ കണ്ണു നിറഞിട്ടുണ്ടായിരുന്നു.നെഞ്ചില്‍ ഒരു കല്ലെടുത്തു വച്ച പോലെ എനിക്കനങാന്‍ കഴിയുന്നില്ല.എന്‍ടെ ആസമയതെ വികാരം എന്തായിരുന്നുവെന്നു എനിക്കറിയില്ല.ഞന്‍ നിന്നു വിറക്കുകയാണ്‌ ദേഷ്യത്തില്‍ ഞാന്‍ ചോദിച്ചു എന്തു പണിയാണ്‌ നിങള്‍ കാണിച്ച്ത്‌,സംസാരം പകുതിയെ പുറത്തുവരുന്നുള്ളൂ.ഞന്‍ പേഴ്സ് തുറന്നു കയ്യില്‍ കിട്ടിയ 20 രൂപ അയ്യാള്‍ക്കു നേര്‍ക്കു നീട്ടി.എന്തു കൊണ്ടാണെന്നരിയില്ല പെട്ടന്നു പറഞു എനിക്കു വേണ്ട,മോന്‍ എന്നോട് ക്ഷമിക്കണം.കണ്ണുകള്‍ നിറഞൊഴുകുന്നുണ്ടായിരുന്നു.എനിക്കു വല്ലാത്ത സങ്കടം വന്നു,എനിക്കെണ്ടെ അച്ചനെ ഓര്‍മ്മ വന്നു,പൈസ അയാളുടെ പോക്കറ്റില്‍ തിരുകി ഞാന്‍ അടുത്ത ബസില്‍ ഓടിക്കയറി. ബസില്‍ കയറി ഞാന്‍ ഒന്നു കൂടെ നോക്കി അയ്യാള്‍ കൈകള്‍ കൂപ്പി എന്നെത്തന്നെ നോക്കിനില്‍ക്കുന്നു

ഈ സംഭവം മായ്യാത്ത നൊംബരമായി ഇന്നും എന്‍ടെ മനസിലുന്‍ട്. അച്ചന്റെ പ്രായമുള്ള അദ്ദേഹതെ കൊണ്ട് കാലുപിടിപ്പിച്ചതിലുള്ള പശ്ചാത്താപം ചിലപ്പോളെങ്കിലും എന്‍ടെ മനസിനെ വേട്ടയാടാറുണ്ട്.

ഏകദേശം ഇതുപോലൊരു സംഭവം പിന്നീടും ഉണ്‍ടായി,എന്‍ടെ മനസിനെ ഇതിലും ആഴത്തി മുറിവേല്‍പ്പിച്ച ആ സംഭവം ഇനിയൊരിക്കല്‍ എഴുതാം.രന്‍ടും എഴുതണം എന്നു കരുതിയിരുന്നതാണ്‌ പക്ഷെ മനസിനു എന്തോ ഒരു വിഷമം, ആദിവസങള്‍ മുന്നില്‍ തെളിയുന്നപോലെ.

അദ്ദേഹം ഇപ്പോള്‍ എവിടെയായിരിക്കും,ജീവിച്ചിരിപ്പുണ്‍ടാകുമോ,ഉണ്ടെങ്കില്‍ എന്നെ ഓര്‍ക്കുന്നുണ്‍ടാകുമോ.ഒരിക്കലെങ്കിലും എനിക്കു അദ്ദേഹത്തിണ്ടെ കാല്‍തൊട്ട് അനുഗ്രഹം വാങണമെന്നുണ്ട്.മനസുകൊണ്ട് ഞാന്‍ ഒരുപാട് വട്ടം ചെയ്തതാണ്‌.

ജന്മാന്തരങളില്‍ എവിടെയെങ്കിലും വച്ച് ഞാന്‍ അദ്ദേഹത്തെ കാണുമായിരിക്കും

Monday, February 20, 2012

ചങാതിയുടെ വില


ഞാന് ഒരു കഥ പറയാം,കുറച്ചു വര്ഷങള്ക്കുമുംബ് ഒരു സെമിനാറില് വച്ചു എന്റെ ഡയരക്ടര് പരഞത് തന്നതാണ് ഇഈ കഥ.ചെറിയ ചെറിയ കാര്യങള്ക്കു പിണങുന്ന കാലഘട്ടത്തില് ഇത്തിനു എന്തെങ്കിലും സ്വാതീനം ചെലുത്താന് കഴിയും എന്നെനിക്കുറപ്പുന്ട്,എന്ടെ ചിന്തകള്ക്കു തന്നെ ഒരുപാട് മാറ്റങള് ചെലുത്താന് എനിക്കു ഇതുകൊന്ട് സാധിച്ചിട്ടുന്ട്.

ഇതിലെ നായകനെ നമുക്കു രാജു എന്നു വിലിക്കാം,അച്ചനും അമ്മക്കും കൂടി ഒരെ ഒരു മകന്,അവരുടെ ഇഷ്ടത്തിനൊത്ത് ഒരു കുറ്വുകളുമില്ലാതെ സുഘമായി ജീവിച്ചു പോന്നു,ബാഗ്ലൂരിലെ നാഗരികസംസ്കരത്തില് ജീവിചതിനാലാവാം ആരൊടും ഒന്നിനോടും അവനു ഒരു ആത്മാത്ഥത്യുമില്ലയിരുന്നു,എങ്കിലും അവന്ടെ കാര്യങളില് അവന് തികഞ ശ്രധാലുവായിരുന്നു,അതുകൊന്ട് തന്നെ അച്ചനമ്മമാരുടെ വാത്സല്യ പുത്രന് ആയിരുന്നു അവന്,ഉന്നത വിജയത്തോടെ എഞിനിയിരിങും പാസായി,അവിടെത്തന്നെ ഒരു ഭഹുരാഷ്ട്ര കംബനിയില് ഉയര്ന്ന ശംബളത്തോടെ ജ്ജൊലിയും ലഭിച്ചു.പുതിയ പുതിയ ജീവിതാഭിലാഷങല് നിറവെറ്റാനുള്ള ബന്തപ്പാടില് നാടും,നാട്ട് കാരും അവര്ക്കു തികച്ചും അന്യമായിരുന്നു.


തികച്ചും യാദൃശികമായി ഒരു മീറ്റിങില് ഇരിക്കുംബൊളാണ് അവനു ബോധക്ഷയം ഉന്ടാവുന്നത്,എല്ലവരും കൂടി അവനെ ആശുപത്രിയിലെക്കു കൊന്ടുപോയി,വിവിത ടെസ്റ്റുകള്ക്കൊടുവില് ഡോക്ടര് വിധിയെഴുതി ബ്ലഡ് ക്യാന്സര് എന്ന ഓമനപ്പേരുള്ള രക്താര്ബുതം,പ്രാരംബഘട്ടമായതിനാല് 50 ശദമാനംചാന്സ് ഉന്ടെന്നു ഡോക്ടര് എല്ലാവരേയും ആശ്വസിപ്പിച്ചു.ആരുടേയൊ ശക്തമായ അഭിപ്രായത്തെതുടര്ന്നു അവനെ നഗരാതിര്ത്തിയിലുള്ള തിരുവനന്തപുരത്തെ റീജിനല് ക്യാന്സര് സെന്ടറില് പ്രവേശിപ്പിച്ചു.എല്ലാ രേഘകളും പരിശോദിച്ചു അവനെ തീവ്രപരിചരണവിഭാഗത്തില് പ്രവേശിപ്പിച്ചു.

രന്ട് കട്ടിലുകളുള്ള മുറിയിലെ ജനാലയോട് ചേര്ന്നുള്ള കട്ടിലില് അതീവ ഗുരുതരാവസ്തയില് ഒരു രോഗി കൂടെ ഉന്ടായിരുന്നു,ജീവിതത്തില് ഒരു പ്രതിസന്ദിപോലും അനുഭവിചിട്ടില്ലാത്ത അവനു കിടപ്പു വളരെ അസഹ്യമായിരുന്നു,എന്നാല് ചിരിച്ചുകൊന്ട് മരണം കാത്തു കിടന്നിരുന്ന ആമനുഷ്യന് എപ്പോളും പുറത്തെക്കു നൊക്കി പുഞിരിക്കുംബ്ബൊള് രാജുവിനു വല്ലാത്ത അസൊസ്തമായിറുന്നു.മാനസികമായും ശാരീരികമായും ആകെ തളര്ന്ന അവന് ഒരു അശ്വാസത്തിനായി പലപ്പൊളും കട്ടിലിനായി ഡോക്ടറോട് കെണു.എന്നാല് ഏപ്പൊള് വേണമെങ്കിലും മരിക്കാവുന്ന മനുഷ്യനെ അവിടെ നിന്നു മാറ്റി ഒരു റിസ്ക് എദുക്കുവാന് ഡോക്ടര് തയ്യാര് അല്ലായിരുന്നു,അദ്ദേഹം മരിചതിനുശേഷം കട്ടിലിലെക്ക് മാറ്റാമെന്ന ഉറപ്പുകൂടി കൊടുത്തു,അതിനു ശേഷം അവന്ടെ ശ്രദ്ദ അയ്യാള് എപ്പൊ മരിക്കും എന്നായിരുന്നു,അയ്യാളാകട്ടെ അവനെ അയാള് കാണുന്ന പുറത്തെ വിശേഷങള് അവനു വിവരിച്ചു കൊണ്ടിരുന്നു,പൂംബാറ്റയുടെ പൂവിനോടുള്ള പ്രണയവും,കിളികളുടെ തല്ലുകൂടലും,കാറ്റിനോടൊപ്പം നൃത്തം വക്കുന്ന മരങളുടെ മനൊഹരിതയും അവനു തികച്ചും പുതിയ അറിവുകളായിരുന്നു,വളരെ കാവ്യാത്മകമായ രീതിയില് തന്നെ അയാള് അവനു വിവരിച്ചു കൊടുത്തു.ഓരോദിവസവും അവന് കൂടുതല് ഉന്മേഷവാനായി മാരിക്കൊന്ടിരുന്നു,ഇതെല്ലാം നേരില് കാണുന്ന അയ്യാളൊട് വലിയ അസൂയയും തോന്നാതിരുന്നില്ല.

അങനെ ദിവസങല് പിന്നെയും കടന്നു പോയിക്കൊന്ടിരുന്നു,ഡോക്ടര്മാര് വിജാരിച്ചതിലും കൂടുതല് വേഗത്തി തന്നെ അവന് സുഘം പ്രാപിച്കുകൊന്ടിരുന്നു....

ഒരു ദിവസം ഉറക്കമുണരുംബൊള് അവന് കന് കാഴ്ച പ്രായം ചെന്നയാള് ശ്ശ്വാസം കിട്ടാതെ പിടയുന്നതാണ്,അവന്ടെ കയ്യെത്തും ദൂരത്തുള്ള ഓക്സിജനുവേന്ടി അയാള് ആഗ്യം കാണിച്ചു,അവന് തികച്ചും ഒരു ഭാവബേതവുമില്ലാതെ കണ്ണുകള് അടച്ചു കിടന്നു.കുറച്ചു നേരത്തെ ഏങലടിക്കുശേഷം ശരീരം നിലച്ചു,അപ്പൊളെല്ലാം അവന്ടെ മനസുനിറയെ അയാളുടെ കിടക്കയോടുള്ള മൊഹം മാത്രമായിരുന്നു.കണ്ണുകള് അടച്ചു സന്തൊഷത്തൊടെ താന് ഇതുവരെ ആസ്വതിക്കാത്ത പ്രകൃതിഭങിയെ സ്വപ്നം കന്ട് കിടന്നു.

അടുത്ത ദിവസം പുലരുന്നതും കാത്ത് അവന് ഉറങാതെ കിടന്നു.ഡോക്ടര് വന്നതിനുശേഷം അവനു അവന്ടെ ആഗ്രഹം പോലെതന്നെ അവന്ടെ കട്ടില് മാറ്റികൊടുത്തു,ആകാംഷയോടെ പുറത്തേക്കു നോക്കിയ അവന് ഞെട്ടിപ്പോയി അടുത്ത ബില്ഡിങിലെ ഉയരം കൂടിയ ചുമരുമാത്രം കാണാം.മരണം കാത്തു കിടന്നിരുന്ന മനുഷ്യന് തനിക്കുവേന്ടി എല്ലാം വലിയ ചുവരില് സങ്കല്പ്പിക്കുകയായിരുന്നെന്നു അപ്പൊളാണ് അവനു മനസിലായത്,

ക്രൂരമായി മരണത്തിനു വിട്ട്കൊടുത്ത അയ്യാളെകുറിച്ചുള്ള ഓര്മകളും,കുറ്റബോധവും മാത്രമായിരുന്ന പിന്നീടുള്ള അവന്ടെ ജീവിതം കിടക്കയില് തന്നെ അവസാനിച്ചു.

ഒരിക്കലും കാണാന് സാധിച്ചില്ലെങ്കിലും മറ്റുള്ളവര്ക്കു ജീവിതത്തില് കുറചെങ്കിലും ആശ്വാസം കൊട്ക്കാന് , നെറ്റ്വര്ക്കുകള്ക്കു കഴിഞാല് നമ്മള് വിജയിച്ചു....
നമ്മള്ക്കതു സാധിക്കും അല്ലെ....................

തമ്പുരാട്ടിക്കുട്ടിക്ക്


പാതിവഴിയില്‍ നഷ്ടമായി പോയ ഒരു സൗഹൃദത്തിനായ്ഹൃദയത്തില്‍ തടവിലാക്കേണ്ടിവന്ന ഒരു പ്രണയത്തിനായ്എന്നില്‍ നിന്നും അകന്നു പോയ എന്‍ടെ പ്രിയ സുഹ്രുത്തിന്‌

ഒരിക്കല്‍ അപ്രതീക്ഷിതമായി നീ കടന്നു വന്നുഎന്‍ടെ ഏറ്റവും നല്ല സുഹൃത്തായിപിന്നെ അതുപോലെതന്നെ അപ്രതീക്ഷിതമായിപിരിഞുപോയി...ഒരു കടലോളം കണ്ണീര്‍ എന്‍ടെ കണ്ണില്‍ഒരു ജന്മത്തിന്‍ടെ മുഴുവന്‍ ദുഘം എന്‍ടെ ഹൃദയത്തില്‍ ബാക്കിയായി


നഗരത്തിലെ പ്രശസ്ത്തമായ സ്കൂള്ളില്‍ 10-ആം ക്ലാസുകഴിഞ്‌ +2 വിന് ചേര്‍ന്നത്‌ഒരു ഗ്രാമത്തിലെ ഒരു പഴയ സ്കൂളിലാണു (ഇപ്പൊ ഞങളുടെ നാട്ടിലെ ഏറ്റവും നല്ല സ്കൂളുകലിലൊന്നാണ്‌).ആദ്യം അവിടത്തെ സാഹചര്യങലുമായി പൊരുത്തപെടാന്‍ വള്ളരെ ബ്ബുദിമുട്ടായിരുന്നു എന്നാല്‍ ഇപ്പോള്‍ 5 വര്‍ഷം പടിച്ച നഗരതിലെ സ്കൂലിനെക്കാള്‍ എന്റെ ഓര്‍മകള്‍ തങിനില്‍ക്കുന്നതു അവിടെയാണ്‌,അതുകൊണ്‍ടു തന്നെ ഇപ്പൊഴും നാട്ടില്‍ വരുംബൊളെല്ലാം അവിടെ പോകാതിരിക്കാറില്ല



പൊതുവെ പെണ്‍കുട്ടികളോട്‌ പഞ്ചാരയടിച്ചിരിക്കുന്ന ഒരു സ്വഭാവമല്ലായിരുന്നു എനിക്കു മാത്രവുമല്ല അങനെയുഌഅവരോടു വലിയ പുചചവുമായിരുന്നു,അങനെയിരിക്കെ കൊമേഴ്സില്‍ പടിക്കുന്ന ഒരു കുട്ടി എന്റെ മനസില്‍ ശ്രദ്ദിക്കപ്പെട്ടു,മുട്ടോളം വരുന്ന മുടിയില്‍ തുളസ്സിക്കതിര്‍വചു ചന്ദനക്കുറിയുമായി മുകം കുനിച്ചു സ്കൂളിലെ പൂവാലന്‍മാര്‍ തമ്പുരാട്ടിയെന്നു ഇരട്ടപ്പേരുവിളിക്കുന്ന അവളുടെ രൂപം ഇന്നും എന്റെ മനസിലുണ്‍ണ്ട്.ഒരു പക്ഷെ സംസ്ക്രിതം ക്ലാസ് ഞാന്‍ ഏറെ ഇഷ്ടപെടാന്‍ കാരണം ദിവസത്തില്‍ ഒരു പിരീട് അവളെ കാണാമെന്നുള്ളതുകൊണ്ടാണ്.ദിവസവും 45 മിനിറ്റ് അടുത്ത്ണ്ടായിരുന്നെങ്കിലും നാലുമാസങള്‍ക്കുശേഷമാണു ഞാന്‍ അവളൊടു ആദ്യമായി സംസാരിക്കുന്നത്‌.

യുവജനോത്സവത്തില്‍ കവിത ചൊല്ലിയിറങിയ എന്നെ അഭിനന്ദിക്കാന്‍ അവള്‍ വന്നു.ഒന്നാം സമ്മാനം ലഭിചതിനെക്കാള്‍ എനിക്കു സന്തൊഷമായത്‌ അവളുടെ പ്രശംസയായിരുന്നു.പിന്നീടു ഞാന്‍ ചൊല്ലിയ കവിതകളെല്ലാം അവള്‍ക്കുകെള്‍കാന്‍ മാത്രമായിരുന്നു.



പിന്നീടങോട്ട് ഞങളുടെ ദിവസമായിരുന്നു.പിണക്കവും ഇണക്കവും അങിനെ മാസങല്‍ വളരെ വേഗം പോയ്കൊന്‍ടിരുന്നു,ഈ സമയത്തെല്ലാം ഒരു പ്രണയത്തിന്റെ ആനന്ദം ഞങള്‍ അനുഭവിച്ചിരുന്നെങ്കിലും ഒരിക്കലും പരസ്പരം പറഞിരുന്നില്ല.അങനെയിരിക്കെ ഒരു ദിവസം എന്റെ ഒരു സുഹ്രുത്ത് എന്നൊദു ചൊദിച്ചു നിങള്‍ തമ്മില്‍ വല്ല പ്രെമവുമാണൊ എന്ന്‌ ഞാന്‍ ചിരിച്ചുകൊണ്‍ടു അതു നിഷേദിച്ചു.അവന്റെ മുകത്തദാഎന്തെന്നില്ലാത്ത സന്തോഷം,അങനെയാനെങ്കില്‍ എനിക്കൊരു സഹായം ചെയ്യണം നിന്റെ വലിയ കൂട്ടുകാരിയല്ലെ ഞാന്‍ ഒരു എഴുത്ത് തരാം അതൊന്നു അവള്‍ക്കു കൊടുക്കാന്‍,ആദ്യം ഞാനൊന്നു ഞെട്ടി പിന്നെ കരുതി ഇതാണുഒരവസരം അവളുടെ മനസും ഒന്നറിയാം.ഞാന്‍ സമ്മതിച്ചു.ഒരു പക്ഷെ കാമുകിക്കു മറ്റൊരാളുടെ എഴുത്തു കൊടുക്കുന്ന ആദ്യത്തെ കാമുകനാകും ഞാന്‍.അതിന്റെ പ്രതികരണം ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ രൂക്ഷമായിരുന്നു.അവനു അവള്‍ നെരെ മറുപടി കൊടുത്തിട്ടുണ്ടാകണം പിന്നീട് അവന്‍ അതിനെക്കുറിചൊന്നും എന്നൊടുസംസാരിച്ചിട്ടില്ല.ആ പിണക്കം മാറാന്‍ ഒരുപാടുസമയമെടുത്തു.ആ പിണക്കം കഴിഞതിനുശേഷം പലപ്പൊളും അവളെന്നൊട് അവളുടെ ഇഷ്ടം കാര്യമായി പ്രകടിപ്പിക്കാന്‍ തുടങി,ഞാനനെങ്കില്‍ വളരെ സന്തോഷത്തിലെങ്കിലും അതൊന്നും മനസിലാകാത്തപോലെ അഭിനയിചു.ഇണക്കങളും പിണക്കങളുമായി മാസങള്‍ പിന്നെയും കടന്നുപൊയി



അദ്യയനവര്‍ഷതിന്റെ അവസാനമായി എല്ലാവരും ഓട്ടോഗ്രാഫ് എഴുതികുന്നതിരക്കിലാണ്‌,എനിക്കത്‌ 10ആം ക്ലസ്സില്‍തന്നെ മടുത്തിരുന്നു,അവളും കൊണ്ടുവന്നു ഒരു ടയറി ഒരുദിവസം സംസ്ക്രിതം ക്ലാസ്സിലെ എല്ലാവരൊടും അതില്‍ എഴുതാന്‍ കൊടുത്തു,ഞാന്‍ അവള്‍ക്കെഴുതാന്‍ സാഹിത്യം നിറഞ ഒരൊ വരികള്‍ അലോജിച്ചിരിക്കെ ഡയറി എന്റെ അടുത്തെത്തി,എന്റെ കയ്യില്‍ നിന്നും അവള്‍ അതുവാങി അടുത്ത ആള്‍ക്കുകൊടുത്തു,ഞാന്‍ ആകെ ചമ്മിപ്പോയി,എനിക്കു വല്ലാത്ത ദേഷ്യം വന്നു,ഇനിയവളുടെ ഡയറിയില്‍ എഴുതില്ലെന്നു ഞാന്‍ മനസ്സിലുറച്ചു,അങനെ അവസാന ദിവസം വന്നെത്തി എനിക്കു യാതൊരുവിഷമവും ഉണ്‍ടായിരുന്നില്ല,ഞാന്‍ എന്റെ ക്ലാസ്സിലിരുന്നു കൂട്ട്കാരൊട് സംസാരിച്ചിരിക്കുംബൊള്‍,ഒരുത്തന്‍ വന്നുപറഞു നിന്നെ അവള്‍ അന്വേഷിചു,സംസ്ക്രിതം ക്ലാസില്ലെക്കുചെല്ലാന്‍ പറഞു,ഞാന്‍ ഓടി ചെന്നു അവള്‍ മാത്രമെയുളു,അവളുടെ കയ്യിലതാ ഡയറി,എന്റെ നേര്‍ക്കു നീട്ടി,ഞാന്‍ അതെടുത്തു മേശയിലെക്കെറിഞു,അതു നിലത്തുവീണു,പേജുകളെല്ലാം വിട്ടു ആകെ ചിതറിപ്പൊയി,ഒരു ഭാവവെത്യാസവും കൂടാതെ അവള്‍ വാരിയെടുത്ത് വീണ്ടും നീട്ടി,കണ്ണില്‍ നിന്നു കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു, പിന്നീടതു നിരസിക്കാന്‍ എനിക്കായില്ല ഞാന്‍ എഴുതി രണ്ടെ രണ്‍ടു വരി " മനം നിറയെ കുളിര്‍ക്കോരും നിന്‍ പുഞ്ചിരിയില്‍ നിന്നു പിറിയാനൊരു വിഷമം എങ്കിലും വിട.." അതുകൊടുത്തിട്ട് ഒന്നും സംസാരിക്കതെ ഞാനിറങിപ്പൊയി..ആ സമയത്തെ എന്റെ വികാരം എന്തായിരുന്നെന്നു എനിക്കറിയില്ല,അവള്‍ ഒരു പക്ഷെ ആ ഡയറിയിലെങ്കിലും അവള്‍ അവളൊടുള്ള എണ്ടെ ഇഷ്ടം പ്രതീക്ഷിച്ചിരിക്കണം.



കാലം പിന്നെയും കടന്നു പോയി,പിന്നീടാണു ഞാന്‍ അവളെ എത്രമാത്രം സ്നെഹിച്ചിരുന്നെന്നു മനസിലാക്കുന്നത്‌.ഹോട്ടല്‍ മാനെജ്മെന്റ് കഴിഞു ക്യാംബസ് സെലെക്ഷനില്‍ ഞാന്‍ ബാംഗ്ലൂരിലെക്കുപോയി,അവിടെ ഞാന്‍ ആകെ ഒറ്റപ്പെട്ട്പോയി,ആകെയുള്ള ആശ്വാസം അവളെകുറിച്ചുള്ള ഓര്‍മകളായിരുന്നു,നാട്ടില്‍ വരുംബൊളെല്ലാം അവളെ കാണാന്‍ എപ്പോളും ശ്രമിക്കാറുണ്ട്,പക്ഷെ കണ്‍ടില്ല,വിരഹത്തിന്റെ തീവ്രത ഞാന്‍ അനുഭവിചറിഞ ദിവസങളായിരുന്നു അത്‌.ഒരിക്കല്‍ അവളുടെ ഓര്‍മയില്‍ ആകെ മറന്ന ദിവസം ഫൊണില്‍ മൂന്നുദിവസം അവദിചോദിചു ഞാന്‍ നാട്ടിലെക്കു വണ്ടി കയറി,ദൈര്യം സംബരിചു അവലുടെ വീട്ടില്‍ പൊയി വീട്ടില്‍ ആരുമില്ല,രണ്ടാമത്തെ ദിവസവും പോയി ആരുമില്ല,നിരാശനായി ഞാന്‍ മടങി.അടുത്ത ദിവസം പോകുന്നതിന്റെ ഒരു മണികൂര്‍ മുംബ്‌ ഒരു ഐടിയ  തോന്നി, ഞാന്‍ വണ്ടിയുമെടുത്ത് പോയി,അപ്പോളും ആരുമില്ല,ഞാന്‍ അടുത്ത വീട്ടില്‍ പോയി തിരക്കി,അവളുടെ കൂട്ട്കാരനാണെന്നു പറഞു,അവര്‍ ഒരു ഭാവവെത്യാസവും കൂടാതെ പറഞു," അവള്‍ പ്രസവത്തിനു വന്നതിനുശേഷം അചന്റെ വീട്ടിലാണ് താമസം,അവിടെയാകുംബൊള്‍ ആശുപത്രി അടുത്താണല്ലൊ എന്ന്‌"എന്റെ കണ്ണില്‍ ആകെ ഇരുട്ട് കയറി,ആകെ വിയര്‍ക്കാന്‍ തുടങി,കണ്ണില്‍ നിറഞ കണ്ണുനീര്‍ അവര്‍ കാണാതിരിക്കാന്‍ ശരിക്കും ശ്രമിചുകൊന്ദിരുന്നു,സംസാരതില്‍ അചണ്‍റ്റെ വീടിന്റെ അഡ്രസ് പറഞുതന്നു,ഞാന്‍ പകുതിയെ കേട്ടുള്ളു,വേഗം അവിടെ നിന്നും പോയി.വീട്ടില്‍ എല്ലാവരും നോക്കിയിരിക്കുകയാണ്‌ ഞാന്‍ വീട്ടില്‍ ചെന്നപ്പോഴെക്കും പൊട്ടി കരഞുപൊയി,എല്ലാവരും കരുതി തിരിച്ചു പോകുന്നതുകൊന്‍ട് ഉള്ള വിഷമമാണെന്നു,അചന്‍ പറഞു,ഇത്ര വിഷമം ആണെങ്കില്‍ നാളെ പോയാമതീന്നു,ഞാനും അങനെ തന്നെ കരുതി





അന്നു രാത്രി ഞാന്‍ തീരുമാനിച്ചു അവളെ കണ്ടിട്ടെ തിരിച്ചുപോകുന്നുള്ളു,അടുത്തദിവസം രാവിലെത്തന്നെ അംബലത്തില്‍ പോയി ഒരു കൂട്ടുകാരനേയും കൂട്ടി അവളുടെ അഡ്രസും തേടിയിറങി,അവളുടെ വീടിണ്‍ടെ അടുത്ത വീട്ടിലാണു ചോദിച്ചത്,അവള്‍ വീടിണ്ടെ മുംബില്‍ തന്നെയുണ്ടായിരുന്നു,എന്നെ കണ്‍ടപ്പൊള്‍ വേഗം അവിടെക്കുവന്നു,എന്നോടു വിശേഷങള്‍ ചൊദിച്ചു,എന്തൊക്കെയൊ സംസാരിച്ചു,എനിക്കാണെങ്കില്‍ ഒന്നും സംസാരിക്കാന്‍ കഴിഞില്ല,നെറ്റിയില്‍ വലിയ സിന്ദൂരവും കറുപ്പില്‍ ചുവന്ന പൂക്കളുള്ള മാക്സിയില്‍ അവള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു,പക്ഷെ എപ്പൊളും എന്നെ കാണാന്‍ കൊതിച്ചിരുന്ന ആ കണ്ണുകള്‍ മാത്രം ആകെ മാറിയിരിക്കുന്നതായി എനിക്കുതോന്നി,ഞാന്‍ തിരിച്ചറിഞു ഇവള്‍ എന്റെ ആരുമല്ലാതായിരിക്കുന്നു.അവള്‍ക്കു എല്ലാ ആശംസകളും നേര്‍ന്നു അവിടന്നിറങുംബോള്‍,പണ്ട്‌ അവളോട്‌ പറയ്യാതെ മാറ്റിവച്ച് വാക്കുകള്‍ എന്‍ടെ നെഞ്ചില്‍ കിടന്നുപൊള്ളുകയായിരുന്നു.




ദീപക്ക് കരുണാകരന്‍

വരൂ എന്നോടൊപ്പം

മലയാളത്തെ സ്നേഹിക്കുന്ന ഈ തലമുറയ്ക്കായി ......
അറ്റുപൊകുന്ന കണ്ണികളെ കൂട്ടിയോജിപ്പിക്കാന്‍ .....
ജീര്‍ണ്ണം ബാതിച്ച ആധുനികസംസ്കാരത്തെ തിരിച്ചറിവിന്‍ടെ പാതയിലെക്കു ആനയിക്കാന്‍
കലയെയും സംസ്കാരതെയും ശുധീകരികുവാന്‍....
നമുക്കൊരുമിച്ചു ശ്രമിക്കാം....